
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാട്ടാളന്‍’ ‘A’ സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടു.
‘A for action’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.
ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്.
‘മാര്‍ക്കോ’യിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്ടിച്ച ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്.
യുവജനങ്ങളെ ഏറെ ഹരം കൊള്ളിച്ച ആക്ഷന്‍ രംഗങ്ങളാണ് കാട്ടാളനിലൂടെയും പ്രേഷകര്‍ പ്രതീക്ഷിക്കുന്നതും അവരെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നതും.
കാട്ടാളനില്‍ വലിയ പ്രാധാന്യം മൃഗങ്ങള്‍ക്കുമുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വലിയ പ്രത്യേകത.
‘കാട്ടാളന്‍’ എന്ന പേരിന് അനുയോജ്യമാകുന്നത് നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസ്സികമായ പോരാട്ടം തന്നെയാണ്.
ആനയെ തളച്ച് അതിന്റെ മസ്തകം വെട്ടിപ്പിളര്‍ന്ന് പോരാട്ടം നടത്തുന്ന നായകനായ ആന്റണി പെപ്പെയുടെ രംഗങ്ങള്‍ പുറത്തുവിട്ട ടീസറിലൂടെ പ്രേഷകര്‍ കണ്ടു ഞെട്ടിത്തരിച്ചതാണ്.
പ്രീപ്രൊഡക്ഷനും, ചിത്രീകരണവും, പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി ഒരു വര്‍ഷത്തിനു മേലെയാണ് ഈ സിനിമക്കു വേണ്ടി വന്നത്. അത്രയും തയ്യാറെടുപ്പുകളോടെയാണ് ചിത്രമെത്തുന്നത്.
വമ്പന്‍ മുതല്‍മുടക്കില്‍ മികച്ച സാങ്കേതിക മികവിലും ഇന്‍ഡ്യക്കകത്തേയും പുറത്തേയും മികവുറ്റ സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലൂടെയുമാണ് ‘കാട്ടാളന്‍’ എത്തുന്നത്.
അതിലെ ഏറെ പ്രധാനികളാണ് ഇന്‍ഡ്യന്‍ സംഗീതത്തിന്റെ മാസ്മര പ്രതിഭയായ രവി ബ്രസൂര്‍, ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍ കെച്ച കെമ്പടിക്ക എന്നിവര്‍.
പ്രദര്‍ശനശാലകളെ മാമാങ്ക പോലെ ഇളക്കിമറിക്കാന്‍ പോരുന്ന നിരവധി വഴിത്തിരിവുകളും, ദൃശ്യ വിസ്മയങ്ങളുമായിട്ടാണ് കാട്ടാളന്‍ എത്തുക.
മലയാളത്തിനു പുറമേ ഇന്‍ഡ്യയിലെ പ്രബല ഭാഷാ ചിത്രങ്ങളിലേയും നിരവധി പ്രശസ്ത താരങ്ങളുടെ സാന്നിദ്ധ്യം തന്നെ ഈ ചിത്രത്തിലുണ്ട്.
ആന്റണി വര്‍ഗീസ് (പെപ്പെ) എന്ന നടന്റെ അഭിനയ ജീവിതത്തിന് വലിയ വഴിത്തിരിവു സമ്മാനിക്കുന്ന ചിത്രം കൂടിയായിരിക്കും ‘കാട്ടാളന്‍’.
കബീര്‍ ദുഹാന്‍ സിംഗ്, തുഷാര വിജയന്‍, ജഗദീഷ്, ആന്‍സണ്‍ പോള്‍, സിദ്ദിഖ്, റാജ്കിരണ്‍ദാസ്, ഷോണ്‍ ജോ, വിവിധ രംഗങ്ങളില്‍ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ ഹനാന്‍ ഷാ, റാപ്പര്‍ജിനി, കില്‍ താരം പാര്‍ത്ഥ് തിവാരി, ഷിബിന്‍ എസ്. രാഘവ്(ലോക ഫെയിം), ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍മീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങള്‍ – വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, സംഭാഷണം- ഉണ്ണി ആര്‍., ഛായാഗ്രഹണം- രണ ദേവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- ധന്യാ ബാലകൃഷ്ണന്‍, സ്റ്റില്‍സ്- അമല്‍ സി. സദര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ഡിപില്‍ദേവ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ബിനു മണമ്പൂര്‍, പ്രവീണ്‍ എടവണ്ണപ്പാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
തായ്‌ലാന്റില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം, ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കിയത്.
ക്യൂബ്‌സ് എന്റെര്‍ടൈന്‍ മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com