‘കാസര്‍ഗോഡ് എംബസി’ മികച്ച ഒരു കുറ്റന്വേഷണ സീരീസ്

‘കാസര്‍ഗോഡ് എംബസി’ മികച്ച ഒരു കുറ്റന്വേഷണ സീരീസ്

ആഗ്രഹിച്ച ജീവിതം, ആഗ്രഹിച്ചപോലെ ജീവിക്കാന്‍ വ്യാജ പാസ്‌പോര്‍ട്ട് ബിസിനസ് ആരംഭിക്കുന്ന അസി, ചെമ്മു എന്നീ രണ്ട് യുവാക്കളുടെ കഥ പറയുന്ന, 7 എപ്പിസോഡുകളുള്ള ഒരു സീരിസാണ് ‘കാസര്‍ഗോഡ് എംബസി’.

ലെജന്‍ഡറി മൂവീസിന്റെ നിര്‍മ്മാണത്തില്‍ അതീഷ് എം. നായര്‍ സംവിധാനം ചെയ്ത സീരിസ് മാര്‍ച്ച് 20ന് ZEE5ലൂടെയാണ് റിലീസ് ചെയ്തത്.

കബീര്‍ ദുഹാന്‍ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോല്‍, അബു സലിം, അപര്‍ണ, അശ്വതി, ലോനെസ്റ്റിന്‍, അര്‍ജുന്‍, രോഹിത്, നന്ദു പൊതുവാള്‍ തുടങ്ങിയവരാണ് താരങ്ങള്‍.

മിസ്റ്ററി ക്രൈം ത്രില്ലര്‍ ജോണറില്‍ വരുന്ന സീരിസിന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്.

എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന അസി, ചെമ്മു എന്നീ രണ്ട് യുവാക്കളിലൂടെയാണ് സീരിസ് സഞ്ചരിക്കുന്നത്. മുന്നോട്ട് സഞ്ചരിക്കുന്തോറും അസിയുടെയും ചെമ്മുവിന്റെയും മാത്രം കഥയല്ല മറിച്ച് വലിയൊരു അധോലോകത്തിന്റെ കണികയാണ് അവരെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നു. അപ്പോഴേക്കും സീരിസ് മറ്റൊരു തലത്തിലേക്ക് കടക്കുന്നു. കുറഞ്ഞ വേതനത്തില്‍ അമ്മാവന്റെ കീഴില്‍ അമിത ജോലി ചെയ്യുന്നത് മടുത്തു തുടങ്ങുന്നിടത്താണ് കസിന്‍സ്മാരായ അസിയിലും ചെമ്മുവിലും പണത്തോട് ആഗ്രഹം വന്ന് തുടങ്ങുന്നത്. തങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെട്ടതാക്കണമെന്ന ആഗ്രഹം അവരില്‍ ഉടലെടുക്കുന്നതോടെ ഇല്ലീഗല്‍ ആക്വിടീസില്‍ ഏര്‍പ്പെടാന്‍ അവ!ര്‍ തയ്യാറാവുന്നു. ആദ്യം സ്വര്‍ണ്ണം കടത്താന്‍ കൂട്ടുനിക്കുന്നു. പിന്നീട് ഫേക്ക് പാസ്‌പോര്‍ട് ബിസിനസിലേക്ക് തിരിയുന്നു.

അത്ര പുതുമകളൊന്നുമില്ലാത്ത ഒരു ഗ്യാങ്സ്റ്റര്‍ മിസ്റ്ററി ത്രില്ലറാണ് ‘കാസര്‍ഗോഡ് എംബസി’. പക്ഷെ സീരിസിന്റെ കഥ പറച്ചില്‍ രീതിയും ദൃശ്യാവിഷ്‌ക്കാരവും സീരിസിന്റെ വ്യത്യസ്തമാക്കുന്നു. അനൂപ് പ്രകാശ് ക്രീയേറ്റീവ് ഡയറക്ടറായ സീരീസിന്റെ സംഗീത സംവിധായകന്‍ രതീഷ് വേഗയാണ്. ഹീരജിന്റെതാണ് തിരക്കഥ.

റേറ്റിംഗ് : 3.5/5.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close