‘കാസര്‍ഗോഡ് എംബസി’ മാര്‍ച്ച് 20ന് ZEE5 ല്‍ റിലീസാകും

‘കാസര്‍ഗോഡ് എംബസി’ മാര്‍ച്ച് 20ന് ZEE5 ല്‍ റിലീസാകും

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനല്‍ സീരീസ് ആയ ‘കാസര്‍ഗോഡ് എംബസി’ മാര്‍ച്ച് 20ന് റിലീസാകും.

ലെജന്‍ഡറി മൂവീസ് നിര്‍മ്മിക്കുന്ന ഈ സീരീസില്‍ കബീര്‍ ദുഹാന്‍ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോല്‍, അബു സലിം, അപര്‍ണ, അശ്വതി, ലോനെസ്റ്റിന്‍, അര്‍ജുന്‍, രോഹിത്, നന്ദു പൊതുവാള്‍ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മിസ്റ്ററി ക്രൈം ത്രില്ലര്‍ ജോണറില്‍ പെട്ട സീരീസ് ഏഴ് എപ്പിസോഡുകളിലായാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതീഷ് എം. നായര്‍ സംവിധാനം ചെയ്ത് ഹീരജിന്റെ തിരക്കഥയില്‍, അനൂപ് പ്രകാശ് ആണ് സീരീസിന്റെ ക്രീയേറ്റീവ് ഡയറക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. സീരീസിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രതീഷ് വേഗയാണ്. നടന്‍ മമ്മൂട്ടി, ‘മമ്മൂട്ടി കമ്പനിയുടെ’ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ്, ഈ സീരീസിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്.

പല തലങ്ങളുള്ള ശക്തമായ കഥാപാത്രങ്ങളും വേഗത്തില്‍ മുന്നേറുന്ന കഥപറച്ചിലുമാണ് ‘കാസര്‍ഗോഡ് എംബസി’യെ വ്യത്യസ്തമാക്കുന്നത്. ചെറിയ ഒരു ആഗ്രഹം പോലും വലിയ പ്രശ്‌നങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും മാറാന്‍ ഇടയാകുന്ന സാഹചര്യങ്ങളാണ് സീരീസ് പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുന്നത്.

യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതും എന്നാല്‍ ആകാംക്ഷ നിറഞ്ഞതുമായ ഒരു ക്രൈം ത്രില്ലര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ടെന്ന് സീരീസിന്റെ സംവിധായകന്‍ അതീഷ് എം. നായര്‍ കൂട്ടിചേര്‍ത്തു. ‘കാസര്‍ഗോഡ് എംബസി’ ഉടന്‍ തന്നെ മലയാളം ZEE5ല്‍ സ്ട്രീമിംഗ് ആരംഭിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close