മരണനിദ്രയുടെ കല്ലറ ഭേദിച്ച് റെട്രോ ആത്മാക്കള്‍ വരുന്നു! ‘കറക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

മരണനിദ്രയുടെ കല്ലറ ഭേദിച്ച് റെട്രോ ആത്മാക്കള്‍ വരുന്നു! ‘കറക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ഭൂതകാലത്തില്‍ നിന്ന് ഉണര്‍ത്തപ്പെട്ടവര്‍, ഹിപ്പിയന്‍ താളാത്മകതയുടെ ചുവടുകളില്‍ ചേര്‍ക്കപ്പെട്ടവര്‍, അവരുടെ സത്യാന്വേഷണത്തിന്റെ വിഭ്രാന്തയാത്രയില്‍ പ്രേക്ഷകരെയും കൂട്ടുന്നു.

മലയാള സിനിമയില്‍ പുത്തന്‍ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് ‘കറക്കം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

അത്യന്തം വര്‍ണ്ണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറര്‍ കോമഡി പാക്കേജായിരിക്കും ചിത്രമെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു.

തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോള്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തീവ്രമായ ഇന്ദ്രിയാനുഭവങ്ങളും ചടുലഗാനങ്ങളും ‘കറക്ക’ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പു തരുന്നു.

ക്രൗണ്‍സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അങ്കുഷ് സിങ്, കിമ്പര്‍ളി ട്രിനിഡാഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കറക്കം’ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്നു.

നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്നത്. തെന്നിന്ത്യന്‍ ഹിറ്റ് മേക്കര്‍ സാം സി.എസ്. സംഗീതം പകരുന്നു.

ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, അഭിറാം രാധാകൃഷ്ണന്‍, സിദ്ധാര്‍ഥ് ഭരതന്‍, ജീന്‍ പോള്‍ ലാല്‍, പ്രവീണ്‍ ടി. ജെ, മണികണ്ഠന്‍ ആചാരി, ബിജു കുട്ടന്‍, മിഥൂട്ടി, ഷോണ്‍ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടില്‍, മനോജ് മോസസ്, കെയിന്‍ സണ്ണി, ശ്രാവണ്‍, വിഷ്ണു രഘു തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.

ഛായാഗ്രഹണം- ബബ്ലു അജു, എഡിറ്റര്‍- നിതിന്‍ ആരോള്‍, മെല്‍വി (കോസ്റ്റ്യൂം), മേക്കപ്പ്- ആര്‍.ജി. വയനാടന്‍, കോ ഡയറക്ടര്‍- ജിതിന്‍ സി.എസ്, സൗണ്ട് മിക്‌സ്ങ്ങ്- അരവിന്ദ് മേനോന്‍, ആര്‍ട്ട്- രാജേഷ് പി വേലായുധന്‍, കഥ- ധനുഷ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രശോഭ് വിജയന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- മോഹിത് ചൗധരി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍, മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍- ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍, സ്റ്റില്‍സ്- നിദാദ്, അഭിലാഷ് മുല്ലശ്ശേരി, സൗണ്ട്- സിങ്ക് സിനിമ, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്.

അന്‍വര്‍ അലി, വിനായക് ശശികുമാര്‍, മുഹ്‌സിന്‍ പെരാരി, ഹരീഷ് മോഹനന്‍, സു എന്നിവര്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ ഹൊററായി അവതരിപ്പിക്കുന്ന ‘കറക്കം’ ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close