
മഹേഷ് മാധവ് കമ്മത്ത്-
ഓര്‍മ്മകള്‍ കായലാഴങ്ങളില്‍ ഉപേക്ഷിച്ച്, മണ്ണടിഞ്ഞവരെ സ്വന്തം കൂട്ടരായി മാറ്റിയ ‘പീലി’ എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതകഥയുമായി ‘കല്ലറ ലിഖിതങ്ങള്‍’ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
മലേരിക്ക പള്ളിയിലെ പെരുന്നാള്‍ ദിനത്തിലുണ്ടായ ബോട്ട് അപകടത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ അപരിചിതനായ ഒരു മനുഷ്യന്‍; കായലാഴങ്ങളില്‍ തന്റെ പൂര്‍വ്വകാല സ്മരണകളെല്ലാം നഷ്ടപ്പെട്ട അയാള്‍ പിന്നീട് പള്ളിത്തണലില്‍ ജീവിതം തുടരുകയും കാലക്രമേണ അവിടുത്തെ സെമിത്തേരിയിലെ കുഴിവെട്ടുകാരനായി മാറുകയും ചെയ്യുന്നു. പള്ളിയിലുണ്ടായ ഒരു മോഷണത്തെ തുടര്‍ന്ന് പോലീസിനെയും മനുഷ്യരെയും ഭയക്കാതെ സ്വസ്ഥമായി ഉറങ്ങാന്‍ അയാള്‍ സെമിത്തേരിയുടെ ഒരു കോണ്‍ താവളമാക്കുന്നു. മയ്യത്തുകാടുകളിലെ പ്രേതങ്ങളാണ് തനിക്ക് ‘പീലി’ എന്ന് പേരിട്ടതെന്ന് വിശ്വസിക്കുന്ന ഈ മനുഷ്യന്റെ വേറിട്ട ജീവിതാനുഭവങ്ങളാണ് ചിത്രം അനാവരണം ചെയ്യുന്നത്.
സനില്‍ പേക്കല്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണ്‍സണ്‍ സ്റ്റീഫന്‍, അമ്പിളി, വാക്കനാട് സുരേഷ്, ഗ്‌ളോറി, സിന്ധു ജോസ്, വിജു സി പരവൂര്‍, സെബാസ്റ്റിയന്‍, ജോസ് ആന്റണി, നെപ്പോളിയന്‍, ജോസ് വാവച്ചന്‍, സുകുമാരന്‍ വേങ്ങോട്ടു, ക്ലീറ്റസ്, ഡോ. അനുഗ്രഹ ബീന ജോണ്‍സണ്‍, ശുക്രന്‍, ജെറോം, ഷിജി, മോസസ്സ് എന്നീവരാണ് മറ്റ് അഭിനേതാക്കള്‍.
രചന, സംവിധാനം, ഗാനരചന: ജോസാന്റണി കുരീപ്പുഴ, നിര്‍മ്മാണം: സനില്‍കുമാര്‍ എസ്, തക്ഷില ക്രിയേഷന്‍സ്.
ഛായാഗ്രഹണം: രാമചന്ദ്രന്‍, എഡിറ്റിംഗ്: സന്ദീപ് ശ്രീജു, സ്‌പോട്ട് എഡിറ്റര്‍: സുനില്‍ എം കെ, സംഗീതം & ആലാപനം: കൃപാല്‍, പശ്ചാത്തല സംഗീതം: അജയ് സരിഗമ, കല: ഗിരീഷ് ഗോപിനാഥ്, ചമയം: രതീഷ് രവി, വസ്ത്രലങ്കാരം: ജാനുവരി ജോസ്, സൗണ്ട് ഡിസൈന്‍ & മിക്‌സിംഗ്: ആനന്ദ് ബാബു, ഡി.ഐ കളറിസ്റ്റ്: വിജയകുമാര്‍, എ.ഐ വീഡിയോ: പ്രശോഭ് കുമാര്‍, ലൊക്കേഷന്‍ കോര്‍ഡിനേറ്റര്‍: ജോസ് ആലപ്പാടന്‍, സ്റ്റില്‍സ്: ജോസ് ഡി ജെ, പി.ആര്‍.ഒ: അജയ് തുണ്ടത്തില്‍.
Online PR – CinemaNewsAgency.Com