‘കളി കാണും നേരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

‘കളി കാണും നേരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഡോക്ടര്‍ അഭിലാഷ് ബാബുവിന്റെ ‘കളി കാണും നേരം’ (What do they know of F who only F know?) എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍, സ്വതന്ത്ര, പരീക്ഷണ ചിത്രങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലായ IEFFKയില്‍ വെച്ച് പ്രകാശനം ചെയ്തു. സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇതിനോടൊപ്പം സമൂഹമാധ്യമങ്ങള്‍ വഴിയും പോസ്റ്റര്‍ റിലീസ് ചെയ്യപ്പെട്ടു.

ഒരു പരീക്ഷണാത്മക സോഷ്യോപൊളിറ്റിക്കല്‍ സ്‌പോര്‍ട്‌സ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ ദ വീക്കെന്‍ഡ് അക്കാദമിയയുടെ ബാനറില്‍ ജനകീയ ധനസമാഹരണത്തിലൂടെയാണ് നിര്‍മ്മിക്കുന്നത്.

ഷാജി എ ജോണ്‍, രാജേഷ് ബി, ഹരി ഗീത സദാശിവന്‍, അഭിജിത് ചിത്രകുമാര്‍, നിഷാജ് സുരേഷ്, ശരണ്‍ മോഹന്‍ തുടങ്ങിയവര്‍ ക്രൂവിന്റെ ഭാഗമാണ്.

‘ആലോകം’, ‘മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍’, ‘കൃഷ്ണാഷ്ടമി’, ‘സോഷ്യല്‍ സ്വാമി’ എന്നിവയാണ് അഭിലാഷ് ബാബു മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close