‘കളങ്കാവല്‍’ ടീമും നടന്‍ ജയസൂര്യയും ഒന്നിക്കുന്നു

‘കളങ്കാവല്‍’ ടീമും നടന്‍ ജയസൂര്യയും ഒന്നിക്കുന്നു

‘കളങ്കാവല്‍’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകന്‍ ജിതിന്‍ കെ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാകുന്നു. പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ‘ഓര്‍ഡിനറി’, ‘അനാര്‍ക്കലി’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘കളങ്കാവല്‍’ ടീമിലെ പ്രധാന സാങ്കേതിക പ്രവര്‍ത്തകരും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു.

ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.

ഇന്ത്യയിലും വിദേശത്തുമായി നടക്കുന്ന ചിത്രീകരണം ഉടന്‍ ആരംഭിക്കുന്നതാണ്. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു മികച്ച സിനിമാനുഭവം നല്‍കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close