മുംബൈ: ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ റിലയന്‍സ് പുതിയ ജിയോ ഫോണ്‍ പുറത്തിറക്കി. സൗജന്യമായി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയില്‍ 1500 രൂപ നല്‍കണം. ഇത് മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കും. മുംബൈയില്‍ നടന്ന ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഫോണ്‍ പുറത്തിറക്കിയത്. ഇന്ത്യയിലെ 50 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ജീവിതത്തെ മാറ്റുന്ന വിപ്ലവമാണ് ജിയോ ഫോണെന്ന് അദ്ദേഹം പറഞ്ഞു.
ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയിസ് കോളുകളും മെസേജും ലഭിക്കും. ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.