മൂകാംബിക ക്ഷേത്രത്തില്‍ തിരക്കഥാ പൂജ… ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

മൂകാംബിക ക്ഷേത്രത്തില്‍ തിരക്കഥാ പൂജ… ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍

ജയസൂര്യ നായകനാക്കി കളങ്കാവല്‍ ഫെയിം ജിതിന്‍ കെ ജോസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കര്‍മ്മം, കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിര്‍വഹിച്ചു.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം മുജീബ് മജീദ് നിര്‍വ്വഹിക്കുന്നു.

ഓര്‍ഡിനറി, അനാര്‍ക്കലി, ഉടന്‍ റിലീസാകുന്ന കാളിയന്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിന്റെ പിന്നിലുമുള്ളത്.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു.

ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.

ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

വേനല്‍ക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും.

സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം ജനിപ്പിച്ച സിനിമയാണിത്. കറുത്തച്ചന്‍ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്‌കെയില്‍ ത്രില്ലര്‍ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശിപികള്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close