‘ഇഴകള്‍ക്കപ്പുറം’ ഒക്‌ടോബര്‍ 2ന്

‘ഇഴകള്‍ക്കപ്പുറം’ ഒക്‌ടോബര്‍ 2ന്

വ്യക്തിപരമായ ആദര്‍ശങ്ങള്‍ എപ്പോഴും ഒരാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, അദൃശ്യമായ തന്തുക്കള്‍ പോലെ അത് അയാളുടെ ചുറ്റുമുള്ള മനുഷ്യരിലേക്കും സമൂഹത്തിലേക്കും പടര്‍ന്നുപന്തലിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം നിലപാടുകളില്‍ പുലര്‍ത്തുന്ന കടുംപിടുത്തവും ശാഠ്യവും പലപ്പോഴും വ്യക്തിബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്. അത് ഒരു നാടിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും ധാര്‍മിക അടിത്തറയ്ക്കു പോലും മുറിവേല്‍പ്പിക്കുന്ന വന്‍ സാമൂഹികരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. മാനുഷികബന്ധങ്ങളെയും രാഷ്ട്രീയ വ്യവസ്ഥിതികളെയും ഒരുപോലെ സ്വാധീനിക്കുന്ന ഇത്തരം അദൃശ്യമായ കണ്ണികളെയും അതിലൂടെ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളെയുമാണ് ഒക്ടോബര്‍ 2ന് പ്രദര്‍ശനത്തിനെത്തുന്ന ‘ഇഴകള്‍ക്കപ്പുറം’ (The Unseen Thread) എന്ന സിനിമ പ്രധാനമായും പ്രമേയമാക്കുന്നത്.

ഗാന്ധിജിയുടെ ത്യാഗവും ആദര്‍ശങ്ങളും ആദരവോടെ ഉയര്‍ത്തിക്കാട്ടുന്ന തികഞ്ഞ ഗാന്ധിയനായ ഡോ ആനന്ദ് ശിവനെ ദിനേശ് പണിക്കര്‍ അവതരിപ്പിക്കുമ്പോള്‍, ഗാന്ധിജി എന്ന വ്യക്തിയുടെ ജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള കഠിനമായ ചോദ്യങ്ങളുമായി മുന്നോട്ടു വരുന്ന മകള്‍ കാര്‍ത്തിയെ ഗൗതമിയും ആനന്ദ്ജിയുടെ വിശ്വസ്തനായ ജഗദീഷായി വഞ്ചിയൂര്‍ പ്രവീണ്‍കുമാറുമെത്തുന്നു.

ബാനര്‍- വേണു നായര്‍ പ്രൊഡക്ഷന്‍സ്, കഥ, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, സംവിധാനം- വേണു നായര്‍, എക്‌സി: പ്രൊഡ്യൂസര്‍- ജിജോ ജോണി ചെറുവത്തൂര്‍, ഛായാഗ്രഹണം- പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ്- പ്രദീപ് ചന്ദ്രന്‍, സംഗീതം, പശ്ചാത്തല സംഗീതം- വേണു നായര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അരുണ്‍ നായര്‍, ഗാനരചന- ശ്രീ ലക്ഷ്മണാചാര്യ, ആലാപനം- സരിത രാജീവ്, സൗണ്ട് ഡിസൈന്‍- വേണു നായര്‍, കല- അരുണ്‍ രഘു ആനാട്, കോസ്റ്റിയൂം ഡിസൈന്‍- വി എന്‍, കോസ്റ്റ്യൂം- ശ്രീജിത്ത്, ചമയം- രാജേഷ് വെള്ളനാട്, കളറിസ്റ്റ്- അരുണ്‍കുമാര്‍ എം, പിആര്‍ഒ- അജയ് തുണ്ടത്തില്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close