പ്രേക്ഷക മനസ്സ് കീഴടക്കിയ ‘ഇരുനിറം’ മനോരമ മാക്‌സില്‍…

പ്രേക്ഷക മനസ്സ് കീഴടക്കിയ ‘ഇരുനിറം’ മനോരമ മാക്‌സില്‍…

ഇരുനിറം പച്ചയായ സത്യങ്ങളുടെ വിരുന്നൊരുക്കി പ്രേക്ഷക മനസ്സ് കീഴടക്കുന്നു…
കാടകലം എന്ന സംസ്ഥാന അവാര്‍ഡ് നേടിയ സിനിമയുടെ തിരക്കഥാകൃത്ത് ജിന്റോ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘ഇരുനിറം’.

സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നിര്‍ണയത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ അവസാന റൗണ്ടിലെത്തിയ സിനിമ ഇപ്പോഴത്തെ കാലഘട്ടം ഭൂതകാലം നിറഞ്ഞതുമായ സിനിമയുടെ പശ്ചാത്തലം ലോകത്തില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന വര്‍ണവെറിയുടെ കാഠിന്യം വ്യക്തമാക്കുന്ന കഥ പറച്ചില്‍.

അമേരിക്കയില്‍ നടന്ന സംഭവം മുതല്‍ ഇന്ന് കേരളത്തില്‍ ഈ കഴിഞ്ഞ ദിവസം നടന്ന നിതിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ഈ സിനിമയ്ക്ക് സിനിമയുടെ കഥയ്ക്ക് ബന്ധമുണ്ട് എന്ന് ഒറ്റവാക്കില്‍ ഈ സിനിമ കണ്ടാല്‍ നമുക്ക് മനസ്സിലാകും.

ഒരു സിനിമയ്ക്കും അപ്പുറം പ്രേക്ഷക മനസ്സില്‍ നൊമ്പരങ്ങള്‍ രേഖപ്പെടുത്തുകയും അതോടൊപ്പം ചിന്ത ദീപവുമായ കഥ പറച്ചില്‍.

സിനിമയിലെ മുഖ്യ കഥാപാത്രമായ അമ്പിളി അതോടൊപ്പം അച്ഛന്‍ വേണു നമ്മുടെ സാമൂഹികപരമായ ഉച്ചനീചത്വങ്ങളുടെ രക്തസാക്ഷികളാണ്. അമ്പിളിയായി അഭിനയിച്ച തന്മയ സോള്‍ പ്രേക്ഷകരുടെ മനം കവരുന്നു. സിനിമകളില്‍ വില്ലന്‍ വേഷമായി തിളങ്ങിയ ദിനിഷ് ആലപ്പി അഭിനയിച്ച് പോരുന്ന കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് വേണു. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ കഥയും തിരക്കഥയും ജീവനുള്ള സത്യങ്ങള്‍ തന്നെയാണ് സീനുകളില്‍ നിന്നുള്ള കഥപറച്ചിലുകളും തിരക്കഥാകൃത്ത് അച്ചടക്കം പുലര്‍ത്തി തന്നെ എഴുതി കഥാപാത്രങ്ങള്‍ക്കിടയിലെ നിശബ്ദതയും കഥാപശ്ചാത്തലങ്ങളിലെ സൗന്ദര്യവും നിശബ്ദമായി സിനിമയുടെ രാഷ്ട്രീയം പറഞ്ഞുവെക്കുന്നു.

സിനിമയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറമാന്‍ അതിസൂഷ്മമായി ഫ്രെയിമുകള്‍ പകര്‍ത്തി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ലൈറ്റിങ് പാറ്റേണുകള്‍ കളര്‍ ടോണുകള്‍ ഇവയെല്ലാം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തു. കൈവിട്ടു പോകാമായിരുന്ന പല സീനുകളിലും ക്യാമറമാന്റെ സൂക്ഷ്മത കൃത്യമായി ഉണ്ടായിരുന്നു.

നിറങ്ങളുടെ ലോകത്തെ കഥ പറയുമ്പോള്‍ സിനിമയില്‍ ഒരു നിറത്തിന് പോലും പ്രാധാന്യം കൂടുതലായി നല്‍കിയില്ല എന്നത് തന്നെ ക്യാമറമാന്റെ മികവ് മനസ്സിലാക്കാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും നല്ല നിറം തേടി നടക്കുന്ന പെണ്‍കുട്ടി പല നിറങ്ങള്‍ അവരുടെ മുന്‍പിലൂടെ കടന്നു പോകുമ്പോള്‍ അവസാനം അവളെ സമൂഹം എത്തിക്കുന്ന വലിയ ഉത്തരത്തിന് അവരുടെ അച്ഛന്‍ പകര്‍ന്നു നല്‍കുന്ന ജീവിതയാഥാര്‍ത്ഥ്യത്തില്‍ അവള്‍ സത്യം മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ പല നിറങ്ങളാണ് ഈ സിനിമയിലെ പല ഫ്രെയിമുകളിലും ഉപയോഗിച്ചിരിക്കുന്നത് പക്ഷേ ഒന്നും മുഴച്ചു നില്‍ക്കുന്നില്ല.

സിനിമയിലെ സാഹചര്യത്തിനനുസരിച്ചുള്ള പശ്ചാത്തല സംഗീതവും ഗാനങ്ങളും സിനിമയോട് കൂടി ചേര്‍ന്ന് തന്നെയാണ്. സിനിമയുടെ അവസാന ഭാഗത്തെ നിറങ്ങളെ കുറിച്ചുള്ള ഗാനം കണ്ടുതീരുമ്പോള്‍ നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു.
കഥാപശ്ചാത്തലത്തിന് അനുകൂലമായ ലൊക്കേഷനുകള്‍ അവിടെ ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുക്കളിലും കലാ സംവിധാന മികവ് എടുത്തു പറയേണ്ടവയാണ്. സിനിമയിലെ വിവിധ സീനുകളില്‍ വന്നു പോകുന്നതും നിലനില്‍ക്കുന്നതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍. എല്ലാവരും തന്നെ അവരുടെ വേഷങ്ങള്‍ കൃത്യമായി ചെയ്തു.

മൂന്ന് ടീച്ചര്‍മാര്‍ക്കിടയിലെ ഒരു ടീച്ചര്‍ അമ്പിളിയുടെ കണ്ണ് നിറയ്ക്കുന്നതോടൊപ്പം കണ്ടിരിക്കുന്ന പ്രേക്ഷകന്റെ കണ്ണും ടീച്ചര്‍ നിറയ്ക്കുന്നു മാളോല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി മാളോല നിര്‍മ്മിച്ച ഇരുനിറം കാഴ്ചകള്‍ക്കും അപ്പുറം ചില യാഥാര്‍ത്ഥ്യങ്ങള്‍ നമ്മളോട് പറഞ്ഞു തരുന്നു ഇത്തരത്തിലുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ പ്രൊഡ്യൂസര്‍ തീര്‍ത്തും അഭിനന്ദനത്തിന് അര്‍ഹനാണ് കാരണം ഇത്തരം സിനിമകള്‍ ഇറങ്ങേണ്ടത് നമ്മുടെ ഈ കാലഘട്ടത്തിന്റെ ഏറ്റവും ആവശ്യകതയാണ് ചില സാമൂഹിക സാഹചര്യങ്ങളും. വാര്‍ത്തകളും നമുക്ക് പറഞ്ഞുതരുന്നത് അത്തരത്തിലുള്ള കാര്യങ്ങളാണ്.

കേവലം ഒരു അവാര്‍ഡ് സിനിമ എന്നു പറഞ്ഞു മാറ്റിനിര്‍ത്തേണ്ട ഒന്നല്ല ഇരുനിറം എന്ന ഈ വലിയ സിനിമ അവാര്‍ഡ് സിനിമകള്‍ സ്ഥിരമായി പിന്തുടരുന്ന എല്ലാ രീതികളും സിനിമ മാറ്റിമറിച്ചിട്ടുണ്ട് ചടുലമായ കഥ പറച്ചില്‍ രീതി ഇമ്പമാര്‍ന്ന സംഗീതം കണ്ണിന് മികവേകുന്ന ദൃശ്യഭംഗി കഥാപാത്രങ്ങളായി ജീവിച്ച അഭിനേതാക്കള്‍ സാമൂഹിക അന്തരീക്ഷത്തില്‍ നിന്ന് കഥ പറഞ്ഞ രീതി ഈ സിനിമ കാണുമ്പോള്‍ ചിലപ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷക കൂട്ടത്തിലുണ്ടായേക്കാം അമ്പിളിയും വേണുവും അല്ലെങ്കില്‍ നമ്മുടെ ചുറ്റുവട്ടങ്ങളില്‍ എവിടെയോ കണ്ടതും കേട്ടതുമായ കഥാപാത്രങ്ങളാണ് ആ സിനിമയില്‍ ഉള്ളത് മനോരമ മാക്‌സില്‍ റിലീസ് ചെയ്ത ഈ സിനിമ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു ചൂണ്ടുവിരലും മനുഷ്യനെ മനുഷ്യനായി കാണണമെന്ന് വലിയ സന്ദേശവും നമുക്ക് നല്‍കുന്നു. ഒപ്പം ലോകത്തിലെ ഏറ്റവും നല്ല നിറം ഏതാണെന്ന് ചോദ്യവും അവശേഷിച്ച് പ്രേക്ഷക മനസ്സില്‍ സിനിമ അവസാനിക്കുന്നു.
ഒരു കുട്ടിയുടെ ലോകത്ത് നിന്നുകൊണ്ട് കുട്ടികളുടെ കഥ പറഞ്ഞ സിനിമ…
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close