‘ഇരുനിറം’ ആദ്യ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു…

‘ഇരുനിറം’ ആദ്യ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ എത്തിയ ‘ഇരുനിറം’ എന്ന സിനിമയുടെ ആദ്യ ഗാനം ‘അമ്പിളി…’ എന്നാരംഭിക്കുന്ന ഗാനം കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്നു.

മില്ലേനിയം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.

തന്റെ ചുറ്റുപാടുമുള്ള സാമൂഹിക സാഹചര്യങ്ങള്‍ കൊണ്ട് ലോകത്തിലെ ഏറ്റവും നല്ല നിറം തേടി ഇറങ്ങുന്ന അമ്പിളി എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ഇരുനിറം ജാതിയതയെകുറിച്ചും വംശീയതയെക്കുറിച്ചും കുട്ടികളുടെ ലോകത്തുനിന്ന് സംസാരിക്കുന്നു.

നിരവധി ദേശീയ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘ഇരുനിറം’, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ ഇരുനിറത്തിന്റെ സംവിധായകന്‍ ജിന്റോ തോമസിന് നവാഗത പ്രതിഭ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.

സിനിമയില്‍ മുഖ്യ കഥാപാത്രമായ അമ്പിളിയായി വേട്ടയാന്‍ എന്ന രജനീകാന്ത് ചിത്രത്തിലൂടെ ശ്രദ്ധേയ അവതരിപ്പിച്ച തന്മയ സോള്‍ അഭിനയിക്കുന്നു.

അമ്പിളിയുടെ അച്ഛനായി ‘നായാട്ട്’, ‘ആര്‍ ഡി എക്‌സ്’, ‘കടുവ’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ദിനീഷ് ആലപ്പി അഭിനയിക്കുന്നു. ഇവരെ കൂടാതെ നിഷ സാരംഗ്, ജിയോ ബേബി, കബനി, സാറ, അകം അശോകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

മാളോല പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി മാളോല നിര്‍മ്മിച്ച സിനിമയുടെ കഥ തിരക്കഥ സംഭാഷണം വിഷ്ണു കെ മോഹനന്‍ നിര്‍വഹിക്കുന്നു.

ക്യാമറ- റെജി ജോസഫ്, എഡിറ്റിംഗ് ആന്‍ഡ് ഡി ഐ- പ്രഹ്ലാദ് പുത്തഞ്ചേരി, ആര്‍ട്ട് ഡയറക്ടര്‍- ബിജു ജോസഫ്, സംഗീതം- സാണ്ടി അര്‍ജുന്‍, ഷംസുദ്ദീന്‍ കുട്ടോത്ത്, വരികള്‍- പ്രൊഡക്ഷന്‍ ഡിസൈനര്‍- സിജോ മാളോല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിന്ധു സിജി മാളോല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിക്കു കട്ടപ്പന, മേക്കപ്പ്- രാജേഷ് ജയന്‍, കോസ്റ്റ്യൂം- പ്രീതി സിജോ.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close