
മഹേഷ് എം കമ്മത്ത്-
കൊച്ചി: മഹാഭാരതത്തില്‍ ഒറ്റവരിയില്‍ രേഖപ്പെടുത്തി പോയ ഒരു കഥാപാത്രം, എന്നാല്‍ ഏറെ സവിശേഷതകളുള്ള അര്‍ജ്ജുനന് നാഗകന്യകയായ ഉലൂപിയിലുണ്ടായ മകനാണ് ഇരവാന്‍. അര്‍ജ്ജുനന്റെ നാലു പുത്രന്മാരില്‍ ഒരുവന്‍. ധനുശാസ്ത്രത്തില്‍ വളരെയധികം പ്രാവീണ്യം നേടിയ, ഒറ്റ അസ്ത്രത്താല്‍ ഒരു ആല്‍ മരത്തിലെ ഇലകളെല്ലാം എയ്തിടാന്‍ കഴിവുള്ള പോരാളി, മികച്ചൊരു വില്ലാളിയും മായായുദ്ധത്തില്‍ പ്രഗത്ഭനും ആയിരുന്നു ‘ഇരവാന്‍’.
കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരുടെ വിജയത്തിനായി സ്വന്തം ജീവന്‍ ബലി നല്‍കാന്‍ തയ്യാറായ ഈ വീരപുത്രന്റെ കഥ വളരെ ചുരുങ്ങിയ വരികളിലാണ് വ്യാസഭാരതത്തില്‍ പ്രതിപാദിച്ചിട്ടുള്ളതെങ്കിലും ദക്ഷിണേന്ത്യന്‍ പുരാണങ്ങളില്‍ ഇദ്ദേഹത്തിന് വലിയ പ്രാധാന്യമുണ്ട്.

ശ്രീ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപകന്റെ ദിനാഘോഷങ്ങളോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ ‘ഇരവാന്‍’നെ അടിസ്ഥാനമാക്കി അവതരിപ്പിക്കപ്പെട്ട പ്രശസ്തമായ ദൃശ്യാവിഷ്‌കാരം, നാടകവും നൃത്തവും സംഗീതവും സമന്വയിപ്പിച്ച ദൃശ്യവിരുന്ന് ‘ഇരവാന്‍.’ യുദ്ധവിജയത്തിനായി കാളിദേവിക്ക് സ്വയം ബലിനല്‍കാന്‍ പോകുന്നതിന് മുന്‍പ് ഒരു ദിവസമെങ്കിലും വിവാഹിതനാകണം എന്ന ഇരവാന്റെ ആഗ്രഹവും, അതിനായി കൃഷ്ണന്‍ മോഹിനി വേഷം പൂണ്ട് ഇരവാനെ വിവാഹം കഴിക്കുന്നതുമായ ഹൃദയസ്പര്‍ശിയായ കഥയാണ് ഇതില്‍ ദൃശ്യാവിഷ്‌കരിച്ചത്.

വെറും രണ്ടാഴ്ചകൊണ്ട് അറുപതോളം വരുന്ന, എറണാകുളം ജില്ലയിലെ ശ്രീ ഗോകുലം ചിട്ടീസിലെ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍, കലയോടും അഭിനയത്തോടും അഭിനിവേശമുള്ളവര്‍ ചേര്‍ന്നാണ് ഈ ബൃഹത്തായ ദൃശ്യരൂപം അണിയിച്ചൊരുക്കിയത് എന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.
അത്യാധുനിക ലൈറ്റ്, സൗണ്ട് സാങ്കേതികവിദ്യയും, രംഗസാമഗ്രികളും സമന്വയിപ്പിച്ചാണ് ഈ ദൃശ്യ സൗന്ദര്യം വേദിയിലെത്തിയത്.

രചന: സജീവന്‍ പ്രദീപ്, തങ്കം മോഹന്‍. രൂപകല്‍പന, സംവിധാനം: മോഹന്‍ കൃഷ്ണന്‍, അവതരണം: ശ്രീ ഗോകുലം ചിട്ടീസ്, എറണാകുളം ജില്ല. വരികള്‍: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംഗീതം: മിഥുന്‍ മലയാളം, അസോസ്സിയേറ്റ് ഡിറക്ടര്‍: ജീത്തു ടി ജെ., കൊറിയോഗ്രഫി: കാര്‍ത്തികേയന്‍ വലപ്പാട്, സത്യജിത്ത് രവീന്ദ്രനാഥ്. ലൈറ്റ്: ഷൈമോന്‍ ചേലാട്, സെറ്റ് ഡിസൈന്‍: ജിനേഷ് കെ വി, പ്രോപ്പര്‍ട്ടി: ബിജു മച്ചാന്‍, അക്ബര്‍. ചമയം: ബിജു ആലുക്കല്‍.
Online PR – CinemaNewsAgency.Com