ഐഫോണ്‍ 18 പ്രോ സ്വന്തമാക്കാന്‍ ആപ്പിള്‍ സ്‌റ്റോറുകളില്‍ ജനസാഗരം

ഐഫോണ്‍ 18 പ്രോ സ്വന്തമാക്കാന്‍ ആപ്പിള്‍ സ്‌റ്റോറുകളില്‍ ജനസാഗരം

ആപ്പിളിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവയുടെ ഇന്ത്യയിലെ വ വില്‍പ്പനയ്ക്ക് തുടക്കമായി. ഡല്‍ഹി, നോയിഡ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ ആപ്പിള്‍ സ്‌റ്റോറുകള്‍ക്കും റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കും മുന്നില്‍ സെപ്റ്റംബര്‍ 18ന് രാവിലെ 8 മണി മുതല്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കമ്പനിയുടെ ഔദ്യോഗിക സ്‌റ്റോറുകള്‍ക്ക് പുറമെ അംഗീകൃത റീസെല്ലര്‍മാര്‍ വഴിയും പ്രമുഖ ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും ഫോണുകള്‍ സ്വന്തമാക്കാം.

കഴിഞ്ഞ വര്‍ഷത്തെ കോസ്മിക് ഓറഞ്ചിന് പകരം ഇത്തവണ അവതരിപ്പിച്ച ‘ബര്‍ഗണ്ടി’ ഷേഡാണ് പ്രധാന ആകര്‍ഷണം. കൂടാതെ ഗ്ലേഷ്യര്‍, സില്‍വര്‍, ബ്ലാക്ക് നിറങ്ങളിലും ഫോണുകള്‍ ലഭ്യമാണ്.

വില വിവരങ്ങള്‍:

ഫോണ്‍ 18 പ്രോ: 256GB (INR1,64,900), 512GB (INR1,89,900), 1TB (INR2,39,900), 2TB (INR3,14,900)

ഐഫോണ്‍ 18 പ്രോ മാക്‌സ്: 256GB മോഡലിന് INR1,79,900 മുതല്‍ ആരംഭിക്കുന്നു.

ആപ്പിളിന്റെ കരുത്തുറ്റ A20 പ്രോ ചിപ്‌സെറ്റും വലിപ്പം കുറച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത പുതിയ ‘ഡൈനാമിക് ഐലന്‍ഡു’മാണ് പ്രധാന മാറ്റം.
പ്രോ മോഡലില്‍ 6.3 ഇഞ്ചും പ്രോ മാക്‌സില്‍ 6.9 ഇഞ്ചും ഡിസ്‌പ്ലേയാണുള്ളത്. ഒറ്റ ചാര്‍ജില്‍ പ്രോ മോഡല്‍ 24 മണിക്കൂറും പ്രോ മാക്‌സ് 30 മണിക്കൂര്‍ വരെയും ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.
വേരിയബിള്‍ അപ്പേര്‍ച്ചറുള്ള 48MP െ്രെപമറി ക്യാമറ, 48MP ടെലിഫോട്ടോ, 48MP അള്‍ട്രാവൈഡ് എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ 48MP റിയര്‍ ക്യാമറ സജ്ജീകരണമാണ് നല്‍കിയിരിക്കുന്നത്.
പുതുക്കിയ ‘ആപ്പിള്‍ ഇന്റലിജന്‍സ്’ ഫീച്ചറുകളും മെച്ചപ്പെട്ട സിരി (Siri) ശേഷികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close