ടീനേജ് റോം കോം കഥയുമായി ഇന്‍ഡ്യന്‍ സിനിമ കമ്പനിയുടെ നാലാമത് ചിത്രം ആരംഭിച്ചു

ടീനേജ് റോം കോം കഥയുമായി ഇന്‍ഡ്യന്‍ സിനിമ കമ്പനിയുടെ നാലാമത് ചിത്രം ആരംഭിച്ചു

പ്ലസ് വണ്‍ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂര്‍ണ്ണമായും ഒരു റോം കോം ചിത്രത്തിന് തിരി തെളിഞ്ഞു.

നവാഗതനായ രോഹിത് ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാനും, ഷിയാസ് ഹസ്സനും ചേര്‍ന്നു നിര്‍മ്മിക്കുന്നു.

പ്രണവ് പറശ്ശിനിയാണ് എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍.

‘നരിവേട്ട’ എന്ന ചിത്രത്തലൂടെ മലയാള സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമായെത്തിയ ഇന്ത്യന്‍ സിനിമ കമ്പനി നിര്‍മ്മിക്കുന്ന നാലാമത് ചിത്രമാണിത്.

അങ്കമാലി മൂക്കന്നൂരിനടുത്ത് ആനപ്പാറ എന്ന സ്ഥലത്തായിരുന്നു തുടക്കം. തികച്ചും ലളിതമായ ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ഗിരീഷ് എ.ഡി. ഫസ്റ്റ് ക്ലാപ്പ് നല്‍കിക്കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി, എം.സി ജിതിന്‍ സംഗീത്, പി. രാജന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടാണ് രോഹിത് ചന്ദ്രശേഖരന്‍ ഇപ്പോള്‍ തന്റെ ആദ്യ ചിത്രത്തിലേക്കു കടന്നിരിക്കുന്നത്.

ടീനേജിന്റെ കുസൃതികളും നെഗളിപ്പും, പ്രണയവും, ഇണക്കവും പിണക്കവുമൊക്കെ കോര്‍ത്തിണക്കി തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ടീനേജ് പ്രായക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച എന്നു തന്നെ ഈ ചിത്രത്തേ കുറിച്ച് ഒറ്റവാക്കില്‍ പറയാം.

ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ പുതുമുഖങ്ങളാണ്. ഇവരെ ഓഡിയേഷനിലൂടെയാണ് തെരഞ്ഞെടുത്തുന്നതെന്ന് സംവിധായകന്‍ രോഹിത് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങളും ചിത്രത്തിന്റെ പേരും പുറകേ പറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
പുതുമുഖങ്ങള്‍ക്കൊപ്പം സീനിയേഴ്‌സായ അഭിനേതാക്കളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കിരണ്‍ കെ എസ്സാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- ബിബിന്‍ അശോക്, ഛായാഗ്രഹണം- ദീപക് ഡി. മേനോന്‍, എഡിറ്റിംഗ്- ആകാശ് ജോസ്ഫ്,
കലാസംവിധാനം- ഔസേപ്പ് ജോണ്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍- മെല്‍വിന്‍, സ്റ്റില്‍സ്- ജോസുകുട്ടി ബേബി, കിയേറ്റീവ് ഡയറക്ടര്‍- അപ്പുമാരായി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഷാന്‍ സലിം, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെസിയ സോഫിയ സാമുവല്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- അക്ഷയ് മനോജ്, ജെനീഷ് ജോസ്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍- ആന്റണി തോമസ്.

ആങ്കമാലിയും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close