കല്യാണ്‍ ജ്വല്ലേഴ്‌സ് – INCA അവാര്‍ഡ്‌സ് മുംബൈയില്‍…

കല്യാണ്‍ ജ്വല്ലേഴ്‌സ് – INCA അവാര്‍ഡ്‌സ് മുംബൈയില്‍…

ഇന്ത്യന്‍ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാര്‍ഡ്‌സ് ആദ്യമായി ഏപ്രില്‍ 15, 16 തീയതികളിലായി മുംബൈയില്‍ വെച്ച് നടക്കും.

രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളില്‍ മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി പുരസ്‌കാരങ്ങള്‍ ഈ വേദിയില്‍ നല്‍കും. കൂടാതെ ഓള്‍ ഇന്ത്യ തലത്തില്‍ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകള്‍, പുതുമുഖ പ്രതിഭകള്‍ എന്നീ കാറ്റഗറിയിലും അവാര്‍ഡുകള്‍ ഉണ്ടായിരിക്കും.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), ടകകങഅ എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വര്‍ധന്‍ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ ചീഫ് പാട്രണ്‍ ആയി പ്രവര്‍ത്തിക്കുന്നത്.

2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ റിലീസ് ചെയ്ത സിനിമകള്‍ക്ക് അവാര്‍ഡുകള്‍ക്കായി എന്‍ട്രി സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 1 വരെ ആണ്.
എന്‍ട്രികള്‍ ഓണ്‍ലൈനായി (www.inca.in)എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.

ദേശീയ ഐക്യവും സമഗ്ര അംഗീകാരവും മുന്‍നിര്‍ത്തിയുള്ള പുതിയ തുടക്കമായി ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയല്‍ INCA അവാര്‍ഡ്‌സ് മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close