പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലര്‍; ‘ഇല്ലിക്കല്‍ റിവഞ്ച്’ ആദ്യ പോസ്റ്റര്‍ പുറത്ത്

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലര്‍; ‘ഇല്ലിക്കല്‍ റിവഞ്ച്’ ആദ്യ പോസ്റ്റര്‍ പുറത്ത്

എ ടി സിനിമാസിന്റെ ബാനറില്‍ ഗോകുലം തുളസീധരന്‍ നിര്‍മ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന ‘ഇല്ലിക്കല്‍ റിവഞ്ച്’ എന്ന സിനിമയുടെ ആദ്യ പോസ്റ്റര്‍, സുല്‍ത്താന്‍ബത്തേരി താളൂര്‍ അള്‍ട്ടി ബോസ് സ്റ്റുഡിയോയില്‍ വെച്ച് പ്രകാശിതമായി.

കോളേജ് പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഒരു പ്രണയകഥയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രമാണ് ‘ഇല്ലിക്കല്‍ റിവഞ്ച്’.

ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.

വയനാട്, ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍.

ബാനര്‍ – എ ടി സിനിമാസ്, രചന, സംവിധാനം – സത്യദാസ് കാഞ്ഞിരംകുളം, നിര്‍മ്മാണം – ഗോകുലം തുളസീധരന്‍, എഡിറ്റിംഗ്, ഛായാഗ്രഹണം – വിവേക് വിന്‍സന്റ്, സംഗീതം – ഗോപന്‍ സാഗരി, ഗാനരചന – രാജേഷ് അറപ്പുര, വിനോദ്, അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – മധു പി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അനീഷ് ചീരാല്‍, കല – രാകേഷ് ചെറുവടി, ചമയം – സ്‌റ്റെഫി രൂപേഷ്, ഡിസൈന്‍സ് – അനില്‍ ചുണ്ടേല്‍, പിആര്‍ഒ – അജയ് തുണ്ടത്തില്‍.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close