
‘താന്തോന്നി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ ജോര്‍ജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ‘I C U’ (ഐ സി യു) എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം പൃഥ്വിരാജ്, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തു.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന്‍ പോള്‍ നിര്‍മ്മിക്കുന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ തമിഴില്‍ സൂര്യ നിര്‍മ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
ഫെബ്രുവരി 27ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സന്തോഷ് കുമാര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ലോകനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സംഗീതം- ജോസ് ഫ്രാങ്കഌന്‍, എഡിറ്റിംഗ്- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, കലാസംവിധാനം- ബാവ, കോസ്റ്റ്യൂം ഡിസൈനര്‍- സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജി സുകുമാര്‍, പ്രൊജക്ട് ഡിസൈന്‍- രമേശ് തെക്കേപ്പാട്ട്, ഫിനാന്‍സ് കണ്‍ട്രോളര്‍- എം എസ് അരുണ്‍, വിഎഫ്എക്‌സ്- നിതിന്‍ നന്ദകുമാര്‍, ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍, സ്റ്റില്‍സ്- നൗഷാദ്, ഡിസൈന്‍- ടെന്‍ പോയിന്റ്, മാര്‍ക്കറ്റിംഗ്- ബ്രിംഗ്‌ഫോര്‍ത്ത്, പി ആര്‍ ഒ- എ എസ് ദിനേശ്.