
‘താന്തോന്നി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ ജോര്‍ജ്, ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോര്‍ജ് വര്‍ഗീസ്
സംവിധാനം ചെയ്യുന്ന ‘I C U’ (ഐ സി യു) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ ജെയിന്‍ പോള്‍ നിര്‍മ്മിക്കുന്ന ഈ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ തമിഴില്‍ സൂര്യ നിര്‍മ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ സന്തോഷ് കുമാര്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
ലോകനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം- ജോസ് ഫ്രാങ്കഌന്‍, എഡിറ്റിംഗ്- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, കലാസംവിധാനം- ബാവ, കോസ്റ്റ്യൂം ഡിസൈനര്‍- സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജി സുകുമാര്‍, പ്രൊജക്ട് ഡിസൈന്‍- രമേശ് തെക്കേപ്പാട്ട്, ഫിനാന്‍സ് കണ്‍ട്രോളര്‍- എം എസ് അരുണ്‍, വിഎഫ്എക്‌സ്- നിതിന്‍ നന്ദകുമാര്‍, ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍, സ്റ്റില്‍സ്- നൗഷാദ്, ഡിസൈന്‍- ടെന്‍ പോയിന്റ്, മാര്‍ക്കറ്റിംഗ്- ബ്രിംഗ്‌ഫോര്‍ത്ത്, പി ആര്‍ ഒ- എ എസ് ദിനേശ്.