വിഷ്ണു പ്രതാപ്-
പുതുവര്‍ഷത്തില്‍ ഹ്യുണ്ടായ് കാറുകള്‍ക്ക് വില വര്‍ദ്ധിപ്പിക്കുമെന്ന് സൂചന. മോഡലുകള്‍ക്ക് എത്ര രൂപ വീതം വര്‍ദ്ധിക്കുമെന്ന് ഹ്യുണ്ടായ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന്റെ ചെലവ് വര്‍ദ്ധിച്ചതുകൊണ്ടാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ഹ്യുണ്ടായി വ്യക്തമാക്കിയത്. രാജ്യത്തെ മറ്റ് വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, കിയ മോട്ടോഴ്‌സും അടുത്ത വര്‍ഷം മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.