ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്ക് ഹോണ്ടയുടെ പുതിയ പടക്കുതിര!

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്ക് ഹോണ്ടയുടെ പുതിയ പടക്കുതിര!

ക്യുസി1നും ആക്ടിവ ഇയ്ക്കും ശേഷം ദാ എത്തിയിരിക്കുന്നു ഹോണ്ടയുടെ പുത്തന്‍ ഇലക്ട്രിക് താരം ‘ക്യുസി3’. വെറും 5000 രൂപ നല്‍കി ഇപ്പോള്‍ തന്നെ ഈ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. 1.35 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) ഇതിന്റെ വില. തുടക്കത്തില്‍ ഡല്‍ഹി, കൊല്ലം ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഹോണ്ട റെഡ്‌വിങ് ഡീലര്‍ഷിപ്പുകളിലാവും വാഹനം ലഭിക്കുക.

ചാര്‍ജ് തീരുമെന്ന പേടി വേണ്ട, ഹോണ്ടയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ റേഞ്ചുള്ള സ്‌കൂട്ടറാണിത്. ഒറ്റ ചാര്‍ജില്‍ 145 കിലോമീറ്റര്‍ വരെ പറക്കാം എന്നാണ് ഐഡിസി സാക്ഷ്യപ്പെടുത്തുന്നത്. 3സണവ ബാറ്ററിയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കും ഹബ്ബ് മൗണ്ടഡ് മോട്ടോറും ഈ വണ്ടിയുടെ പ്രത്യേകതയാണ്. ഹോണ്ടയുടെ മുന്‍ മോഡലായ ക്യുസി 1നെ അപേക്ഷിച്ച് ഇരട്ടി ബാറ്ററി ശേഷിയും ഏകദേശം 81 ശതമാനം അധിക റേഞ്ചും പുതിയ ക്യുസി3 വാഗ്ദാനം ചെയ്യുന്നുണ്ട്.

ചാര്‍ജിങ്ങിനായി അധികനേരം കാത്തിരുന്ന് സമയം കളയേണ്ട. വെറും 4 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജ് ചെയ്യാം. 2 മണിക്കൂര്‍ 40 മിനിറ്റ് മതി 80 ശതമാനം ചാര്‍ജ് കയറാന്‍. ദിവസേനയുള്ള നഗരയാത്രകള്‍ക്ക് ഇത് വന്‍ ലാഭമായിരിക്കും.

ഫാമിലി ആവശ്യങ്ങള്‍ക്കും സാധനങ്ങള്‍ കൊണ്ടുപോകാനും സീറ്റിനടിയില്‍ നല്ല സ്‌പേസ് വേണം. അതിനും ക്യുസി3 ആണ് ബെസ്റ്റ്. ക്യുസി 1ല്‍ 26 ലിറ്റര്‍ സ്ഥലമുണ്ടായിരുന്നെങ്കില്‍ ഇതില്‍ 32 ലിറ്ററിന്റെ വിശാലമായ സ്‌റ്റോറേജ് കപ്പാസിറ്റിയാണുള്ളത്.

ടെക്‌നോളജിയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഡാഷ്‌ബോര്‍ഡ്. നാവിഗേഷന്‍, ഹോണ്ട റോഡ്‌സിങ്ക് കണക്ടിവിറ്റി തുടങ്ങിയ സകല സൗകര്യങ്ങളും ഇതിലുണ്ട്. ഗ്ലാമറസായ നാല് നിറങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close