
പാതി മറച്ച ദിലീപിന്റെ മുഖം. ഒരു തലയോട്ടിയും ഒപ്പം..
ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക്ക്’ എന്ന ചിത്രത്തിന്റെ പുറത്തുവിട്ട ഫസ്റ്റ്‌ലുക്കാണിത്.
ദുരൂഹതയും ആകാംഷയും ആവോളം നിറച്ച പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിലീപ് ഫൊറന്‍സിക്ക് സര്‍ജനായി എത്തുന്ന ഈ ചിത്രത്തില്‍ ഇത്തരമൊരു ലുക്ക് കഥക്ക് ഏറെ അനുയോജ്യമായ ഘടകം തന്നെയാണ്.
പ്രേക്ഷകര്‍ക്കിടയില്‍ എന്നും ചിരി സമ്മാനിച്ചു കൊണ്ടാണ് ദിലീപ് തന്റെ സാന്നിദ്ധ്യം നേടിയെടുത്തത്. എന്നാല്‍, ഇപ്പോള്‍ കഥാപാത്രസൃഷ്ടികളില്‍
കാര്യമായ ചില മാറ്റങ്ങള്‍ വരുത്തി കൊണ്ട് ഗൗരവപരമായ ഒരു സമീപനത്തിലേക്ക് കടന്നിരിക്കുന്നതിന്റെ സൂചനയാണ് ഈ ചിത്രം നല്‍കുന്നത്.

‘ഹെനോക്ക്’ എന്നത് ബൈബിളിലെ ഒരു വാക്കാണ്. ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവന്‍ എന്നാണ് ഈ വാക്കിലൂടെ അര്‍ത്ഥമാക്കുന്നത്.
ഇവിടെ സത്യത്തിനും നീതിക്കും വേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു ഫൊറന്‍സിക്ക് സര്‍ജന്റെ ഉദ്യമങ്ങളില്‍ തെളിയുന്നതെന്ത് ? ദൈവത്തിന്റെ സാമീപ്യത്താല്‍ അനുഗ്രഹിക്കപ്പെടുന്നതാരൊക്കെ എന്തൊക്കെ ?
ചിത്രത്തിന്റെ മുന്നോട്ടുള്ള പുരോഗതിയിലൂടെ നമുക്കു കാത്തിരിക്കാം.. ഇതിന്റെ ഉത്തരത്തിനായി അടുത്തു തന്നെ റിലീസ് ചെയ്യാനൊരുങ്ങുന്ന ‘നീക്കം’ എന്ന ചിത്രവും ഗൗരവപരമായ വിഷയമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
എം സ്റ്റാര്‍ എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍മുടക്കിലും താരനിരയിലുമായിട്ടാണ് അവതരണം.
റോബിനും ഉല്ലാസ് കൃഷ്ണയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മുകേഷ്, ജോണി ആന്റണി, എമില്‍ ജോര്‍ജ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, ഹരിത് വിജയ് കൃഷ്ണന്‍, പ്രാര്‍ത്ഥന എസ്., ശ്രുതി ജയന്‍, ഷാജു ശ്രീധര്‍, രഘുനാഥ് പലേരി, നിസ്താര്‍ സെയ്ത്, പ്രമോദ് വെളിയനാട്, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, ആശാ മഠത്തില്‍, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എമില്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍: ദീപക് എ. നാരായണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്: നന്ദു, ഡിജിറ്റല്‍ പ്രമോഷന്‍സ്: അനൂപ് സുന്ദരന്‍.
ആലപ്പുഴ, കുട്ടനാട്, പൂന എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com
