‘ഹലോ ഡിയര്‍’ പുതിയ പോസ്റ്റര്‍ എത്തി

‘ഹലോ ഡിയര്‍’ പുതിയ പോസ്റ്റര്‍ എത്തി

പൊതു നിരത്തില്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു, കൈയ്യില്‍ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്, യൂത്തിന്റെ ഇടയില്‍ ഏറെ ഹരമായി മാറിയ ഈ അഭിനേതാക്കളുടെ കൗതുകകരമായ ഈ പോസ്റ്ററാണ് ‘ഹലോ ഡിയര്‍’ എന്ന ചിതത്തിന്റെ സെക്കന്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്.

ഏതു വിഭാഗക്കാര്‍ക്കും ഒരുപോലെ ആകര്‍ഷകമായ ഈ പോസ്റ്റര്‍ നവമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുകയാണ്.

രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി പത്തൊമ്പതിന് വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചു കൊണ്ടാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.

ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയില്‍ നിര്‍ണ്ണായകമായ ഘടകമാണ്.
ചിരിയും ചിന്തയും നല്‍കുന്ന മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയര്‍.

സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവര്‍ക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, കലാ സംവിധാനം- നിമിഷ് എം. താനൂര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍-
മഷര്‍ ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- അശ്വിന്‍ മോഹന്‍, വിഷ്ണു വൈശാഖ്, വിഷ്ണു രവി, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ശിവകുമാര്‍ പെരുമുണ്ട, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കോ പ്രൊഡ്യൂസര്‍- അരുണ്‍ ഡി. ജോസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീക്കുട്ടന്‍.

കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
സെന്‍ട്രല്‍ പിക്‌ച്ചേര്‍സ്- പ്രദര്‍ശനത്തിനെത്തിക്കുന്നു.
– വാഴൂര്‍ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close