യുവാക്കളുടെ ഹൃദയം അപകടത്തില്‍: മോശം ജീവിതശൈലിയും മയോകാര്‍ഡിറ്റിസും വില്ലനാകുന്നു

യുവാക്കളുടെ ഹൃദയം അപകടത്തില്‍: മോശം ജീവിതശൈലിയും മയോകാര്‍ഡിറ്റിസും വില്ലനാകുന്നു

60 വയസ്സിന് മുകളിലുള്ളവരില്‍ സാധാരണയായി കണ്ടിരുന്ന ഹൃദയാഘാതം ഇന്ന് ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമുള്ള ചെറുപ്പക്കാരിലും വര്‍ധിച്ചുവരുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നു. ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് യു.എസിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. പീറ്റര്‍ മക്കല്ലോ സെനറ്റ് ഹിയറിംഗില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഏറെ ശ്രദ്ധ നേടുകയാണ്.

പുകവലി, മദ്യപാനം, വ്യായാമക്കുറവ്, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗം തുടങ്ങിയ മോശം ജീവിതശൈലികളാണ് ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ, ഹൃദയപേശികളിലെ വീക്കമായ മയോകാര്‍ഡിറ്റിസും ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അമിതമായ ക്ഷീണം അനുഭവപ്പെടുന്ന യുവാക്കള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഹൃദയ പരിശോധനകള്‍ക്ക് വിധേയരാകണമെന്നും, പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുകയും സ്വന്തം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close