
‘മോഹിനിയാട്ടം’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ഹരിവരാസനത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
മലയാളികള്‍ക്ക് നല്ല ചിത്രങ്ങള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.
‘സാള്‍ട്ട് മാംഗോ ട്രീ’, ‘തൃശൂര്‍ പൂരം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായര്‍ ആണ് ‘ഹരിവരാസനത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
രചന- ഡോ. അമ്പാടി. കെ.
സൈജു കുറുപ്പിനോടൊപ്പം ‘ഹരിവരാസനത്തില്‍ തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്.
തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹരിവരാസനം ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റന്‍ സെറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ‘മാളികപ്പുറം’ എന്ന ചിത്രത്തിന് സംഗീത സംവിധാനം ചെയ്ത രഞ്ജിന്‍ രാജ് തന്നെയാണ് ഹരിവരാസനത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പ്രോജക്റ്റ് ഡിസൈനര്‍- ആര്‍ ജയചന്ദ്രന്‍, ക്യാമറ- സജാദ് കാക്കു, എഡിറ്റര്‍- അജീഷ് ഇടമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- രാഖില്‍, വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍. സി, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, അസ്സോസിയേറ്റ് ഡയറക്റ്റര്‍- നിധീഷ്, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ്, ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്.
ജൂലൈ മാസത്തില്‍ ഹരിവരാസനത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.
Online PR – CinemaNewsAgency.Com