
‘വാഴ 1’ന്റെ സൂപ്പര്‍ഹിറ്റിന് ശേഷം ആനന്ദ് മേനന്‍ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന, ഫാമിലി ഫണ്‍ വൈബിലുള്ള ‘ഹാപ്പിലൂപ്പിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
മഞ്ജു വാര്യര്‍ക്കൊപ്പം മുകേഷ്, ജെ പി തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍- കണ്ണന്‍ മോഹന്‍, സംഗീതം- ഇലക്ട്രോണിക് കിളി, പാര്‍വതീഷ് പ്രദീപ്, സൗണ്ട് ഡിസൈന്‍- ഡോണ്‍ വിന്‍സെന്റ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍- ക്രിപേഷ് അയ്യപ്പന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിതിന്‍ ജൂഡി കുര്യാക്കോസ്, പ്രോജക്ട് ഡിസൈനര്‍- ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- ബിനു ജി നായര്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ലിജി പ്രേമന്‍, വി എഫ് എക്‌സ് – പ്രോമൈസ്, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പി ആര്‍ ഒ – എ എസ് ദിനേശ്, ശബരി, പോസ്റ്റര്‍ ഡിസൈന്‍- റോസ്റ്റഡ് പേപ്പര്‍, ടൈറ്റില്‍ ഡിസൈന്‍- ദിലീപന്‍ ജി കൃഷ്ണ.

കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തിലുള്ള രസകരവും നിറമുള്ളതുമായ ഫസ്റ്റ് ലുക്കാണ് ‘ഹാപ്പിലൂപ്പ്’ പുറത്തുവിട്ടിരിക്കുന്നത്. ഫാമിലി ഫണ്‍, യൂത്ത് എനര്‍ജി, ഫീല്‍ഗുഡ് മൂഡ് എന്നിവ ഒരുമിക്കുന്ന ചിത്രമായിരിക്കുമോ ‘ഹാപ്പിലൂപ്പ്’ എന്ന കൗതുകവും പോസ്റ്റര്‍ ഉയര്‍ത്തുന്നു.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ ‘ഹാപ്പിലൂപ്പ്’ ഏത് തരത്തിലുള്ള സിനിമയാകും എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിച്ചിരിക്കുകയാണ്.
Online PR – CinemaNewsAgency.Com