
പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി.
‘ഗൗതമന്റെ രഥം’, ‘വാഴ 1’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാപ്പിലൂപ്പ്’.
മുകേഷ്, ജെ പി തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിഷാന്ത് സാഗര്‍, ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ ആഷിഖ് ഐമര്‍ എഴുതുന്നു.
ഛായാഗ്രഹണം- ഗൗതം ശങ്കര്‍, എഡിറ്റര്‍- കണ്ണന്‍ മോഹന്‍, സംഗീതം- ഇലക്ട്രോണിക് കിളി, പാര്‍വതീഷ് പ്രദീപ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ക്രിപേഷ് അയ്യപ്പന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- ബിനു ജി നായര്‍,
മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ലിജി പ്രേമന്‍, വി എഫ് എക്‌സ്- പ്രോമൈസ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍- റോസ്റ്റഡ് പേപ്പര്‍, ടൈറ്റില്‍ ഡിസൈന്‍- ഡെല്ലു, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com