‘ടീം Google’ന് 28-ാം ജന്മദിനാശംസകള്‍!

‘ടീം Google’ന് 28-ാം ജന്മദിനാശംസകള്‍!

മഹേഷ് മാധവ് കമ്മത്ത്-
ലോകത്തെവിടെയുമുള്ള കോടിക്കണക്കിന് ആളുകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഗൂഗിളിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ‘ടീം Google’ന് 28-ാം ജന്മദിനാശംസകള്‍!

1998ല്‍ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥികളായിരുന്ന Larry Page & Sergey Brin ചേര്‍ന്നാണ് ഗൂഗിളിന് തുടക്കമിട്ടത്.

1 എന്ന അക്കത്തിന് ശേഷം 100 പൂജ്യങ്ങള്‍ വരുന്ന വലിയ സംഖ്യയെ സൂചിപ്പിക്കുന്ന ‘Googol’ എന്ന ഗണിതശാസ്ത്ര പദത്തില്‍ നിന്നാണ് ‘Google’ എന്ന പേരുണ്ടായത്. അളവറ്റ വിവരങ്ങള്‍ കണ്ടെത്താനും ക്രമീകരിക്കാനുമുള്ള കമ്പനിയുടെ ലക്ഷ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മെന്‍ലോ പാര്‍ക്കില്‍ സുസന്‍ വോജ്‌സിക്കിയുടെ കാര്‍ ഗാരേജിലായിരുന്നു ഗൂഗിളിന്റെ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

1998 സെപ്റ്റംബര്‍ 4നാണ് കമ്പനി രജിസ്റ്റര്‍ ചെയ്തതെങ്കിലും, സെര്‍ച്ച് എഞ്ചിനില്‍ റെക്കോര്‍ഡ് അളവിലുള്ള വെബ്‌പേജുകള്‍ ഇന്‍ഡക്‌സ് ചെയ്തതിന്റെ ഓര്‍മ്മ പുതുക്കാനായി 2006 മുതലാണ് സെപ്റ്റംബര്‍ 27 ഔദ്യോഗിക ജന്മദിനമായി ആഘോഷിച്ചു തുടങ്ങിയത്.

1998ല്‍ നെവാഡയില്‍ നടന്ന ‘ബേണിംഗ് മാന്‍ ഫെസ്റ്റിവല്‍’ പശ്ചാത്തലമാക്കിയാണ് ഗൂഗിള്‍ ആദ്യത്തെ ഡൂഡില്‍ അവതരിപ്പിച്ചത്. ഒരു ലളിതമായ സെര്‍ച്ച് എഞ്ചിനായി തുടങ്ങിയ ഗൂഗിള്‍ ഇന്ന് ജിമെയില്‍, ഗൂഗിള്‍ മാപ്‌സ്, ആന്‍ഡ്രോയിഡ്, യൂട്യൂബ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI / Gemini) എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി വളര്‍ന്നു കഴിഞ്ഞു.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിമിഷനേരം കൊണ്ട് ഉത്തരം നല്‍കി, അറിവിന്റെ വലിയൊരു ലോകം വിരല്‍ത്തുമ്പില്‍ എത്തിച്ച പ്രിയപ്പെട്ട ഗൂഗിളിന് 28ാം ജന്മദിനാശംസകള്‍!

അറിയാത്ത വഴികളില്‍ കൃത്യമായ വഴികാട്ടിയായും, ദിവസേനയുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന കൂട്ടായും എന്നും ഞങ്ങളോടൊപ്പം നില്‍ക്കുന്ന ടീം ഗൂഗിളിന് കൂടുതല്‍ പുതിയ സാങ്കേതിക മുന്നേറ്റങ്ങളും വിജയങ്ങളും കൈവരിക്കാനാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close