
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ പിതാവുമായ കസ്തൂരി രാജ, പുതുമുഖ നായകന്‍ ഈസ, മാളവിക മനോജ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര കതിരവന്‍ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രമാണ് ‘ഹബീബി’.
റോമിയോ പിക്‌ചേഴ്‌സ്, നേസം എന്റര്‍ടൈന്‍മെന്റ്, ജികെഎസ് ബ്രദേഴ്‌സ് എന്നീ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം, മീര കതിരവന്റെ മൂന്നാമത്തെ സംവിധാന സംരംഭവും മാളവിക മനോജിന്റെ അരങ്ങേറ്റ ചിത്രവുമാണ്. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളേയും കുടുംബബന്ധങ്ങളുടെ ആഴങ്ങളെയും സ്പര്‍ശിക്കുന്ന ഈ ചിത്രം, മുസ്ലിം കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
തിരക്കഥ- വി.എസ്. മുഹമ്മദ് ആമീന്‍.
കസ്തൂരി രാജ, ഈസ, മാളവിക മനോജ്, എന്നിവരെ കൂടാതെ ധനശ്രീ സുധാകരന്‍, അനുശ്രേയ രാജന്‍, അരുള്‍ കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- മഹേഷ് മുത്തുസ്വാമി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, സംഗീതം- സാം സി.എസ്, എഡിറ്റിംഗ്- മതി വി. എസ്.
ജൂണ്‍ 12ന് റിലീസായ ‘ഹബീബി’ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
റിലീസിന് പിന്നാലെ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ റാം, വെട്രിമാരന്‍, മിഷ്‌കിന്‍, അമീര്‍, ചേരന്‍ എന്നിവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഗുണമേന്മയുള്ള സിനിമകളെ തിരിച്ചറിയുകയും ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ‘ഹബീബി’ സമ്മാനിക്കുന്നത്.
ഹൃദയസ്പര്‍ശിയായ കഥയും ശക്തമായ പ്രകടനങ്ങളും മനോഹരമായ അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രം കേരളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.
പി. ആര്‍.ഒ- എ.എസ് ദിനേശ്, മനു ശിവന്‍.
Online PR – CinemaNewsAgency.Com