ഒരു കുഞ്ഞു യാത്ര.. വാഗമണ്ണിലേക്ക്..

ഒരു കുഞ്ഞു യാത്ര.. വാഗമണ്ണിലേക്ക്..

ബിജു റഹ്മാന്‍-
കൊച്ചി: കൊടും ചൂടില്‍ പൊള്ളുന്ന വെയിലില്‍.. കേരളം വിയര്‍ത്തുകൊണ്ടേ ഇരിക്കുമ്പോള്‍.. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. പിന്നെ ഒന്നും നോക്കിയില്ല ക്യാമറയും എടുത്തു ഒരു കുഞ്ഞു യാത്ര.. വാഗമണ്ണിലേക്ക്.. കൂടെ അരുണും..

പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലിമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് സ്വര്‍ഗീയമാക്കുന്ന വാഗമണ്‍. പച്ചപരവതാനി വിരിച്ചതുപോലെയുള്ള തേയിലതോട്ടങ്ങള്‍ക്കിടയിലൂടെ നടന്നങ്ങു ചെന്നാല്‍ മനോഹരമായ ‘ഗ്രാവിറ്റി ദി മൗണ്ടന്‍ കൊട്ടേജില്‍’ എത്താം. പ്രിയ സുഹൃത്ത് അരുണ്‍ നായരുടേതാണ് ഗ്രാവിറ്റി. താഴെ ഒരു Drawing റൂമും ഒരു attached ബെഡ് റൂമും.

മുകളില്‍ ഒരു ബെഡ്‌റൂമും മനോഹരമായി അലങ്കരിച്ചിരിക്കുന്നു.
മുകളിലെ ബാല്‍ക്കണിയില്‍ നിന്നാല്‍.. പച്ചപ്പുല്‍ നിറഞ്ഞ മൊട്ടക്കുന്നുകളും അങ്ങകലെ കുളമാവ് ഡാമും കാണാം.. സൂര്യന്‍ യാത്രചോദിച്ചിറങ്ങിയാല്‍.. അറിയാതെ എങ്ങാനും മുകളിലേക്ക് നോക്കിപോയാലോ ഇരുകയ്യും നീട്ടിനില്‍ക്കുന്ന അനേകായിരം നക്ഷത്രങ്ങളും.
ഇനി എന്ത് വേണം.. ?

ഗ്രാവിറ്റിയുടെ വലതു ഭാഗത്ത് താഴോട്ട് ഇറങ്ങുന്ന വലിയൊരു പാറകൂട്ടമാണ് അതിനുമപ്പുറം തുറസ്സായ പ്രകൃതിയും.. അവിടെ നിന്നും ഈ കൊടും ചൂടില്‍ പോലും നിര്‍ത്താതെ ചീറിയടിക്കുന്ന തണുത്ത കാറ്റ്..
രാവിലെ പ്രഭാതം വന്ന് വാതിലില്‍ മുട്ടിയപ്പോള്‍.. ദാ നില്‍ക്കുന്നു പുട്ടും കടലയും പപ്പടവും പഴവും പിന്നെ ഉപ്പുമാവും.. എല്ലാം കുന്നിന്‍ താഴെ ഉള്ള സണ്ണിച്ചേട്ടന്റെ വീട്ടില്‍ നിന്നാണ്. മുന്‍കൂട്ടി പറഞ്ഞാല്‍ സണ്ണിച്ചേട്ടന്റെ അടുക്കളയില്‍ നിന്നും ചിക്കന്‍, ബീഫ് , മീന്‍ , സാലഡ് , കപ്പ എന്നിങ്ങനെ നാടന്‍ വിഭവങ്ങള്‍ കളര്‍ ചേര്‍ക്കാതെ കിട്ടും. പോരാത്തതിന് എന്നെ ഏറ്റവും ആകര്‍ഷിച്ചത് കെയര്‍ ടേക്കര്‍ ജോബിന്‍ രാവിലെ ഇട്ടു തന്ന കടും ചായ.. തൊട്ടടുത്ത പുള്ളിക്കാനം ടീ എസ്‌റ്റേറ്റിലെ ഗോള്‍ഡന്‍ ലീഫ് തേയിലയും..

തിരക്കില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ഒക്കെ മാറി സ്വസ്ഥമായി നീലാകാശം കാണാം..
3500രൂപ കൊടുത്താല്‍ 4 പേര്‍ക്ക് സുഖമായി ഗ്രാവിറ്റിയില്‍ അന്തിയുറങ്ങാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് (Caretaker) Jobin +91 9400533775. നെ ബന്ധപ്പെടുക.

Post Your Comments Here ( Click here for malayalam )
Press Esc to close