എട്ടുഭാഷകള്‍ ഉള്‍പ്പെടുത്തി ഗൂഗിളിന്റെ വോയ്‌സ് സെര്‍ച്ച്

എട്ടുഭാഷകള്‍ ഉള്‍പ്പെടുത്തി ഗൂഗിളിന്റെ വോയ്‌സ് സെര്‍ച്ച്

ഫിദ
ന്യൂഡല്‍ഹി: ഗൂളിള്‍ തങ്ങളുടെ വോയ്‌സ് സെര്‍ച്ച് കഴിവ് കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. ഇതില്‍ മലയാളം, തമിഴ് തുടങ്ങി എട്ട് ഇന്ത്യന്‍ ഭാഷകള്‍ വോയ്‌സ് സെര്‍ച്ച് സംവിധാനത്തില്‍ ഇടംപിടിച്ചു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഭാഷ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണില്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയും.
നേരത്തെ ഗൂഗിളിന്റെ ഈ സെര്‍ച്ചിംഗ് സംവിധാനത്തില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ലഭ്യമായിരുന്നത്. മലയാളവും തമിഴും കൂടാതെ ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തെലുങ്ക്, ഉറുദു ഭാഷകളും വോയിസ് സെര്‍ച്ച് സംവിധാനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES