ഗായത്രി-
കൊച്ചി: സ്വര്‍ണത്തിന് രാജ്യാന്തരതലത്തില്‍ വില ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറിയതോടെ ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന്(31.100 മില്ലിഗ്രാം) 14 ഡോളര്‍വില ഇടിഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 240 രൂപ വിലകുറഞ്ഞു.
രാജ്യാന്തരവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1289 ഡോളറില്‍ നിന്ന് 1275 ഡോളറായും ആഭ്യന്തരവിപണിയില്‍ സ്വര്‍ണം പവന് 23720 ല്‍ നിന്ന് 23480 രൂപയായി വിലകുറഞ്ഞു. രൂപക്ക് ഡോളറുമായുള്ള വിനിമയ നിരക്കില്‍ കനത്തനഷ്ടം.
രൂപക്ക് കഴിഞ്ഞവാരം നഷ്ടമായത് 22 െപെസ. രൂപ 69.18 ല്‍ നിന്ന് കഴിഞ്ഞവാരാന്ത്യം 69 രൂപ 40 െപെസയാണ് മൂല്യതകര്‍ച്ചയുണ്ടായത്.