നീളന്‍ ഫോണുകള്‍ക്ക് വിട; തരംഗമാകാന്‍ ‘പാസ്‌പോര്‍ട്ട് സൈസ്’ ഫോള്‍ഡബിള്‍ ഫോണുകള്‍

നീളന്‍ ഫോണുകള്‍ക്ക് വിട; തരംഗമാകാന്‍ ‘പാസ്‌പോര്‍ട്ട് സൈസ്’ ഫോള്‍ഡബിള്‍ ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് പരമ്പരാഗത നീളന്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് പകരം കൂടുതല്‍ വീതിയുള്ള ‘പാസ്‌പോര്‍ട്ട് സൈസ്’ ഫോള്‍ഡബിളുകള്‍ ഫോണുകള്‍ തരംഗമാകുന്നു.

ഫോണ്‍ മടക്കുമ്പോള്‍ ഒരു പാസ്‌പോര്‍ട്ടിന്റെയോ നോട്ട്ബുക്കിന്റെയോ രൂപം നല്‍കുന്ന ഈ ഡിസൈന്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതിനാല്‍ വലിയ ജനപ്രീതിയാണ് നേടുന്നത്.

പ്രമുഖ നിര്‍മാതാക്കളായ സാംസങ്, ഹുവായ്, ഷവോമി എന്നിവര്‍ ഈ പുതിയ രൂപത്തിലുള്ള ഫോണുകള്‍ വിപണിയിലിറക്കി കഴിഞ്ഞു.

5.5 ഇഞ്ച് കവര്‍ ഡിസ്‌പ്ലേയും 7.6 ഇഞ്ച് പ്രധാന സ്‌ക്രീനുമായി പുറത്തിറങ്ങിയ സാംസങ്ങിന്റെ ‘ഗാലക്‌സി ഇസഡ് ഫോള്‍ഡ് 8’ നിലവില്‍ ആഗോള വിപണിയില്‍ ലഭ്യമാണ്. ചൈനീസ് വിപണിയിലുള്ള ഹുവായ്യുടെ ‘പ്യൂറ എക്‌സ് മാക്‌സ്’ 7.7 ഇഞ്ച് സ്‌ക്രീനുമായാണ് എത്തുന്നത്. ‘ഷവോമി 18 ഫോള്‍ഡ്’ ഈ മാസം വിപണിയിലെത്താനിരിക്കെ, ഒപ്പോയും ഓണറും 2027 ആദ്യപാദത്തോടെ സമാന മോഡലുകള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

സെപ്റ്റംബര്‍ 9ന് നടക്കുന്ന ആപ്പിളിന്റെ പ്രത്യേക ചടങ്ങിലേക്കാണ് ഇപ്പോള്‍ വിപണി ഉറ്റുനോക്കുന്നത്. പാസ്‌പോര്‍ട്ട് മാതൃകയിലുള്ള കമ്പനിയുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ ഈ ഇവന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
5.5 ഇഞ്ച് പുറം സ്‌ക്രീനും 7.8 ഇഞ്ച് ഉള്ളിലെ സ്‌ക്രീനുമുള്ള ഈ പ്രീമിയം ഡിവൈസിന് 2000 ഡോളറിലധികം വില പ്രതീക്ഷിക്കുന്നു.
പ്രധാന ബ്രാന്‍ഡുകളെല്ലാം ഈ ശൈലിയിലേക്ക് ചുവടുമാറ്റുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയൊരു ഡിസൈന്‍ വിപ്ലവത്തിനാണ് വഴിയൊരുങ്ങുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close