ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026ലിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026ലിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

മലയാള ചലച്ചിത്ര സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2026ലിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ അയക്കാനുള്ള അവസാന അവസരം ജൂണ്‍ 30 വരെ.

ഏറ്റവും മികച്ച ചിത്രത്തിന് ഒന്നര ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും മൂന്നാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും സമ്മാനിക്കുന്നു.
50 ലേറെ സംവിധായകരാണ് ചിത്രങ്ങള്‍ കണ്ട് വിലയിരുത്തിനത്.

താരനിബിഢമായ അവാര്‍ഡ് ചടങ്ങില്‍ വെച്ച് ജേതാക്കളെ ആദരിക്കും. പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും ഫെഫ്ക പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ, ഛായാഗ്രാഹകന്‍, എഡിറ്റര്‍, പശ്ചാത്തല സംഗീത സംവിധായകന്‍, കലാ സംവിധായകന്‍, കോസ്റ്റ്യൂം ഡിസൈനര്‍, മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്, സൗണ്ട് ഡിസൈനര്‍, വി എഫ് എക്‌സ് ആര്‍ട്ടിസ്റ്റ്, നടി, നടന്‍, ബാലതാരം എന്നിവര്‍ക്ക് 5000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

ജനറല്‍ കേറ്റഗറി, ക്യാമ്പസ് ഫിലിം, പ്രവാസി ഫിലിം, അക ഫിലിം, ആനിമേഷന്‍ ഫിലിംസ്, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ക്കുള്ള വിഭാഗം എന്നിങ്ങനെ 6 കേറ്റഗറികളില്‍ അവാര്‍ഡുകള്‍ നല്‍കും.

വിശദവിവരങ്ങള്‍ക്ക്
9778306838, 9074590448, 09544342226 എന്നീ നംമ്പറുകളിലേക്കോ, fefkadusff@gmail.com എന്ന ഇമേയിലായോ ബന്ധപ്പെടുക.

www.fefkadirectorsunion.com എന്ന വെബ്‌സൈറ്റില്‍ ഫെസ്റ്റിവലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്. വെബ്‌സൈറ്റ് വഴി ചിത്രങ്ങള്‍ അയക്കാവുന്നതാണ്.
എന്‍ട്രികള്‍ അയക്കാനുള്ള അവസാന അവസരം ജൂണ്‍ 30 വരെ.

Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close