
കൊച്ചി: ഫെഫ്ക എഡിറ്റേഴ്‌സ് യൂണിയന്റെ 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വിപിന്‍ എം.ജി. പ്രസിഡന്റായും പ്രസീദ് നാരായണന്‍ ജനറല്‍ സെക്രട്ടറിയായും കപില്‍ കൃഷ്ണ ട്രഷററായും ചുമതലയേറ്റു.

എല്‍. ഭൂമിനാഥന്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. മാളവിക വി. എന്‍., നിഖില്‍ വേണു എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.സി. മോഹനന്‍, മനോജ് കണ്ണോത്ത്, സൂരാജ് എസ്., ജോണ്‍കുട്ടി, സന്ദീപ് നന്ദകുമാര്‍, ശ്യാം ശശിധരന്‍ എന്നിവരേയും തിരഞ്ഞെടുത്തു.
എഡിറ്റര്‍മാരുടെ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമവും പ്രൊഫഷണല്‍ താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഭരണസമിതി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് വിപിന്‍ എം ജി പറഞ്ഞു.
Online PR – CinemaNewsAgency.Com