രാംനാഥ് ചാവ്‌ല-
മുംബൈ: എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ഓഹരി വിപണി കുതിച്ചു.
സെന്‍സെക്‌സ് 811 പോയന്റ് ഉയര്‍ന്ന് 38741ലും നിഫ്റ്റി 242 പോയന്റ് നേട്ടത്തില്‍ 11649ലുമെത്തി.
ബിഎസ്ഇയിലെ 952 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 100 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ഊര്‍ജം, ഇന്‍ഫ്ര, എഫ്എംസിജി ഓഹരികളാണ് നേട്ടത്തില്‍. ഐടി ഓഹരികള്‍ നഷ്ടത്തിലാണ്.
യെസ് ബാങ്ക്, എംആന്റ്എം, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്റ്ടി, ബജാജ് ഫിനാന്‍സ്, എച്ച്പിസിഎല്‍, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഡോ.റെഡ്ഡീസ് ലാബ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.