കൊച്ചിയില്‍ പുതിയ ചരിത്രമെഴുതി ഇവിഎം സിനിമാസ്; കേരളത്തിലെ ആദ്യ ഡോള്‍ബി തിയേറ്ററിന് തുടക്കമായി

കൊച്ചിയില്‍ പുതിയ ചരിത്രമെഴുതി ഇവിഎം സിനിമാസ്; കേരളത്തിലെ ആദ്യ ഡോള്‍ബി തിയേറ്ററിന് തുടക്കമായി

കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ തിയ്യേറ്ററായ ഇവിഎം സിനിമാസ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം തുടങ്ങി.

ജയിലര്‍ 2 ന്റെ ആദ്യ പ്രദര്‍ശനത്തോടെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം തുടങ്ങി.

കൊച്ചി ചുള്ളിക്കലില്‍ ഒരാഴ്ച മുമ്പ് ഉല്‍ഘാടനം നിര്‍വ്വഹിക്കപ്പെട്ട തിയ്യേറ്റര്‍ സമുച്ചയത്തില്‍ 450 സീറ്റുള്ള ഡോള്‍ബി സിനിമാസ്, 150 സീറ്റുളള ഡോള്‍ബി തിയേറ്ററുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യകാലത്ത് കൊച്ചി സൂയി എന്ന പോരില്‍ അറിയപ്പെട്ടിരുന്ന തിയ്യേറ്റര്‍ പ്രമുഖ തിയ്യേറ്റര്‍ ഗ്രൂപ്പായ ഇ വി എം സിനിമാസ് ഏറ്റെടുക്കുകയായിരുന്നു.

വന്‍ മുതല്‍ മുടക്കോടെ ഇ വി എം സിനിമാസിന് വേണ്ടി ഡോള്‍ബി ലബോറട്ടറീസ് അത്യന്താധുനിക ദൃശ്യശ്രാവ്യസങ്കേതിക വിദ്യകളിലൂടെ പ്രേക്ഷകന് പുത്തന്‍ ദൃശ്യാനുഭൂതി സമ്മാനിക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ തിയ്യേറ്റര്‍ വലിയ ആവേശത്തോടെയാണ് കൊച്ചിയിലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചുവരുകള്‍ മുതല്‍ സീലിംഗ് വരെ വ്യാപിച്ചുകിടക്കുന്ന സ്‌ക്രീന്‍, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവ ഡോള്‍ബി സിനിമ സ്‌ക്രീന്‍ ഇന്റെ പ്രത്യേകതയാണ്.

ടിക്കറ്റുകള്‍ ബുക്ക്‌മൈഷോ (BookMyShow) വഴി ലഭ്യമാകും. വരും ദിവസങ്ങളില്‍ പ്രത്യേക ഓഫറുകളും സ്‌പെഷ്യല്‍ ഷോകളും ഉണ്ടായിരിക്കും.

Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close