കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ കൊച്ചിയിലെ EVM സിനിമാസില്‍

കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ കൊച്ചിയിലെ EVM സിനിമാസില്‍

ഡോള്‍ബി ലബോറട്ടറീസും, EVM സിനിമാസും ചേര്‍ന്ന് കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ ഫോര്‍ട്ട് കൊച്ചിയിലെ EVM സിനിമാസില്‍ ഒക്ടോബര്‍ 17 ന് ഉല്‍ഘാടനം ചെയ്തു.

ഇന്ത്യയിലെ അഞ്ചാമത്തെ ഡോള്‍ബി സിനിമ തിയേറ്റര്‍ ലോകോത്തരവും ആഴത്തിലുള്ളതുമായ സിനിമാനുഭവം കേരളത്തിലേക്ക് എത്തിക്കുന്നു. ഡോള്‍ബിയുടെ അത്യാധുനിക ദൃശ്യശ്രാവ്യ സാങ്കേതികവിദ്യകളും പ്രത്യേകം രൂപകല്‍പ്പന ചെയ്ത സിനിമാ അന്തരീക്ഷവും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.

450 സീറ്റുകളുള്ള ഡോള്‍ബി സിനിമ സ്‌ക്രീന്‍ വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഡോള്‍ബി വിഷന്‍ (Dolby Vision), ഡോള്‍ബി അറ്റ്‌മോസ് (Dolby Atmos) സാങ്കേതികവിദ്യകളില്‍ ഒരുക്കിയിരിക്കുന്ന നിരവധി പ്രതീക്ഷയുണര്‍ത്തുന്ന ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലുടനീളം മികച്ചതും ആഴത്തിലുള്ളതുമായ പ്രീമിയം സിനിമാനുഭവങ്ങള്‍ വിപുലീകരിക്കുന്ന ഡോള്‍ബിയുടെ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.

 

ഡോള്‍ബി സിനിമയുടെ സവിശേഷമായ അനുഭവം മുന്‍നിര്‍ത്തിയാണ് EVM സിനിമാസിലെ ഈ ബിഗ് സ്‌ക്രീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിവൈവിധ്യമാര്‍ന്ന നിറങ്ങളും, ഡോള്‍ബി അറ്റ്‌മോസിന്റെ ആഴത്തിലുള്ള ശബ്ദാനുഭവവും, പ്രത്യേകം രൂപകല്‍പ്പന ചെയ്ത സിനിമാ അന്തരീക്ഷവും,തിളക്കമേറിയ ദൃശ്യങ്ങളിലൂടെ ഡോള്‍ബി വിഷന്‍ കഥാപാത്രങ്ങളെ കൂടുതല്‍ ജീവനുള്ളതാക്കുന്നു.

ചുവരുകള്‍ മുതല്‍ സീലിംഗ് വരെ വ്യാപിച്ചുകിടക്കുന്ന സ്‌ക്രീന്‍, കൃത്യമായി സജ്ജീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവ ഡോള്‍ബി സിനിമ സ്‌ക്രീന്‍ ഇന്റെ പ്രത്യേകതയാണ്.

ആഗോളതലത്തില്‍ 930ലധികം സിനിമകള്‍ ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യകളില്‍ റിലീസ് ചെയ്തിട്ടുണ്ട്.2025ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ 20 ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.ഞഞഞ, പുഷ്പ 2, ദ റൂള്‍, ഗെയിം ചേഞ്ചര്‍, ബാഹുബലി എപ്പിക്, വാര്‍ 2, കാന്താര, രാജാ സാബ്, ബോര്‍ഡര്‍ 2, ടോക്‌സിക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും ഡോള്‍ബി സാങ്കേതികവിദ്യയുടെ മികവ് അനുഭവിക്കാനായിട്ടുണ്ട്.

കേരളത്തിലേക്ക് ഡോള്‍ബി സിനിമ എത്തിക്കുന്നത് ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ മുന്നേറ്റത്തിലെ നിര്‍ണായകമായ ഒരു നാഴികക്കല്ലാണ്. EVM സിനിമാസുമായി കൈകോര്‍ക്കുന്നതിലൂടെ ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി സിനിമയുടെ സവിശേഷമായ അന്തരീക്ഷം എന്നിവ ഒരുമിപ്പിച്ച് കേരളത്തിലെ പ്രേക്ഷകര്‍ക്ക് വലിയ സ്‌ക്രീനില്‍ ചെറിയ ബഡ്ജറ്റില്‍ സിനിമ ആസ്വദിക്കുന്നതിന് സമാനതകളില്ലാത്ത പുതിയ അനുഭവം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ഡോള്‍ബി ലബോറട്ടറീസിലെ മാനേജ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് മൈക്കല്‍ ആര്‍ച്ചര്‍ പറഞ്ഞു.

കേരളത്തിലെ ആദ്യ ഡോള്‍ബി സിനിമ കൊച്ചിയില്‍ എത്തിക്കാന്‍ കഴിയുന്നത് EVM സിനിമാസിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. 2014ല്‍ കേരളത്തിലെ ആദ്യ ഡോള്‍ബി അറ്റ്‌മോസ് സ്‌ക്രീന്‍ അവതരിപ്പിച്ച ഞങ്ങളുടെ ദീര്‍ഘകാലത്തെ സാങ്കേതിക നവീകരണ യാത്രയുടെ തുടര്‍ച്ചയാണ് ഈ പുതിയ സംരംഭം എന്ന് EVM സിനിമാസിന്റെ മാനേജിങ് ഡയറക്ടര്‍ ജോസ് മാത്യു കൂട്ടിച്ചേര്‍ത്തു.

EVM സിനിമാസിലെ ഡോള്‍ബി സിനിമ സ്‌ക്രീന്‍ വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ടിക്കറ്റുകള്‍ ബുക്ക്‌മൈഷോ (BookMyShow) വഴി ലഭ്യമാകും. വരും ദിവസങ്ങളില്‍ പ്രത്യേക ഓഫറുകളും സ്‌പെഷ്യല്‍ ഷോകളും ഉണ്ടായിരിക്കും.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close