ഇന്ധനവിലയും E20 പേടിയും; ഇന്ത്യക്കാര്‍ കൂട്ടത്തോടെ ഇലക്ട്രിക് കാറുകളിലേക്ക്!

ഇന്ധനവിലയും E20 പേടിയും; ഇന്ത്യക്കാര്‍ കൂട്ടത്തോടെ ഇലക്ട്രിക് കാറുകളിലേക്ക്!

ന്യൂഡല്‍ഹി: ഇന്ധനവിലയിലെ തുടര്‍ച്ചയായ വര്‍ധനവും ഇ20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകളും കാരണം രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ കുതിപ്പ്.

2026 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ആദ്യ എട്ട് മാസങ്ങളില്‍ മാത്രം 2,12,191 ഇലക്ട്രിക് കാറുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ വില്‍പ്പനയെപ്പോലും മറികടക്കുന്ന പ്രകടനമാണ് വാഹന്‍ (Vahan) ഡാറ്റ പുറത്തുവിട്ട ഈ ചുരുങ്ങിയ കാലയളവില്‍ രേഖപ്പെടുത്തിയത്. 2025ല്‍ ആകെ 1,95,802 ഇകാറുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഇക്കുറി ആദ്യ എട്ടു മാസത്തിനുള്ളില്‍ തന്നെ 8.4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്.

ഇവി വിപണിയില്‍ 39.2 ശതമാനം വിപണി വിഹിതവും 83,254 രജിസ്‌ട്രേഷനുകളുമായി ടാറ്റ മോട്ടോഴ്‌സ് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ പുതിയ മോഡലുകളുമായി മറ്റ് കമ്പനികള്‍ സജീവമായതോടെ ടാറ്റയ്ക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. മാരുതി സുസുക്കി 9,352 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, വിന്‍ഫാസ്റ്റ് 9,359 എണ്ണവും ബിവൈഡി 4,740 എണ്ണവും നിരത്തിലിറക്കി. ഹ്യുണ്ടായ് 4,068 ഇകാറുകളും കിയ 3,863 വാഹനങ്ങളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു.

പ്രീമിയം ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ 3,056 രജിസ്‌ട്രേഷനുകളുമായി ബി.എം.ഡബ്ല്യു ആണ് മുന്നില്‍ നില്‍ക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ് 1,158 ഇകാറുകളും, ടെസ്ല 450 വാഹനങ്ങളുമാണ് ഈ മാസങ്ങളില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത്.

Post Your Comments Here ( Click here for malayalam )
Press Esc to close