‘എരിഡ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

‘എരിഡ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എഎസ് ദിനേശ്-
‘എരിഡ’ യവന കഥകളിലെ അതിജീവനത്തിന്റെ നായികയാണ്… അതിജീവനത്തിന്റെ ഈ സമയത്ത് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ‘എരിഡ’യുടെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’.
നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.
അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’.
വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്‍, പരസ്യക്കല- ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close