സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ ‘എല്ലാം പോച്ചുടാ’

സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആല്‍ബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു.

വ്യത്യസ്തമായ സംഗീതവും വര്‍ണ്ണാഭമായ ദൃശ്യാവിഷ്‌കാരവുമായി ഒരുങ്ങുന്ന ഗാനം ഇതിനോടകം ശ്രദ്ധ നേടുകയാണ്. പരമ്പരാഗത വേഷവിധാനവും ആഘോഷങ്ങളുടെ നിറപ്പകിട്ടും കോര്‍ത്തിണക്കിയ ശിഖ പ്രഭാകരന്റെ വേറിട്ട ഗെറ്റപ്പാണ് പ്രധാന ആകര്‍ഷണം.

ഗായികയായി നിരവധി സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയ ശിഖ, ‘എല്ലാം പോച്ചുടാ’യിലൂടെ ഗായികയായും അഭിനേത്രിയായും എത്തുകയാണ്. പരമ്പരാഗത വേഷവിധാനത്തിനൊപ്പം മോഡേണ്‍ ടച്ചും ചേര്‍ത്തുള്ള ശിഖയുടെ ലുക്കും ചടുലമായ പെര്‍ഫോമന്‍സും ഗാനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
പരമ്പരാഗതയും ആഘോഷമുഹൂര്‍ത്തങ്ങളുടെ നിറപ്പകിട്ടും സമന്വയിപ്പിക്കുന്ന വേറിട്ടൊരു വിഷ്വല്‍ ട്രീറ്റാണ് എല്ലാം പോച്ചുടാ.

ഹെല്‍വിന്‍ കെ എസ് ആണ് ആല്‍ബത്തിന്റെ മ്യൂസിക്. വിജയ് രാഗവിന്റേതാണ് വരികള്‍.
ഫൈസല്‍ റാസി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘എല്ലാം പോച്ചുടാ’ പ്രേക്ഷകര്‍ക്ക് പുതിയൊരു സംഗീതാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഗാനത്തിന്റെ വ്യത്യസ്തമായ വിഷ്വല്‍ ട്രീറ്റ്‌മെന്റും ശിഖ പ്രഭാകരന്റെ സാന്നിധ്യവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close