രാംനാഥ് ചാവ്‌ല-
മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കി പുതിയ വിപ്ലവത്തിനു തുടക്കംകുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സംരംഭത്തിന് തുടക്കംകുറിച്ചു.
ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബറിനെയും ഒലയെയും നേരിടാന്‍ ഇലക്ട്രിക് ടാക്‌സി കാറുകള്‍ നിരത്തി ഗ്ലൈഡ് എന്ന ടാക്‌സി സര്‍വീസാണ് മഹീന്ദ്ര തുടങ്ങിയത്. ഇപ്പോള്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗ്ലൈഡിന്റെ പ്രവര്‍ത്തനം വിജയിച്ചാല്‍ മാത്രമായിരിക്കും കൂടുതല്‍ വികസിപ്പിക്കൂ. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി സര്‍വീസ് നടത്തുന്ന ആദ്യ സ്ഥാപനമെന്നും മഹീന്ദ്രയുടെ ഗ്ലൈഡിനെ വിളിക്കാം.