നമ്മുടെ പറമ്പുകളിലും തൊടിയിലും ധാരാളമായി കാണുന്ന മുരിങ്ങയിലയെ നാം വേണ്ടത്ര ഗൗനിക്കാറില്ല. എന്നാല്‍ മറ്റേത് ഇലവര്‍ഗങ്ങളെക്കാളും ആരോഗ്യത്തിന് നല്ലത് മുരിങ്ങയിലയാണെന്നാണ് പുതിയ പഠനങ്ങള്‍. മുരിങ്ങയിലയിലെ ജീവകം സി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കുന്നു. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി കോം പ്ലക്‌സ് നാഡിവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ഇരുമ്പ് സത്ത് വിളര്‍ച്ച കുറയ്ക്കുകയും ചെയ്യും. ഓറഞ്ചിനെക്കാള്‍ ഏഴ് മടങ്ങ് ജീവകം സി. കാരറ്റിനെക്കാള്‍ മൂന്നര മടങ്ങ് ജീവകം എ. പാലിനെക്കാള്‍ നാലു മടങ്ങ് കാല്‍സ്യം തുടങ്ങിയവയൊക്കെ മുരിങ്ങയിലയിലുണ്ട്. മാത്രമല്ല, നാല്പത്തിയാറോളം ആന്റിഓക്‌സിഡന്റുകളും ഏഴോളം ധാതുക്കളും അത്ര തന്നെ ജീവകങ്ങളും ഇതിലുണ്ട്. അതുകൊണ്ട് മുരിങ്ങയിലയെ അവഗണിക്കാതെ നല്ലോണം കഴിച്ചോളൂ.