‘ദൃഢം’ മെയ് 8ന് പ്രദര്‍ശനത്തിനെത്തുന്നു

‘ദൃഢം’ മെയ് 8ന് പ്രദര്‍ശനത്തിനെത്തുന്നു

പ്രശസ്ത താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ മെയ് എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു.

ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ട

ഏറേ ആഗ്രഹത്തോടെ അതിലേറെ ആത്മവിശ്വാസത്തോടെ നാട്ടിന്‍പുറത്തെ പൊലീസ് സ്‌റ്റേഷനില്‍ വിജയ്‌രാധാകൃഷ്ണന്‍ ചാര്‍ജെടുക്കുന്നതും തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്‌നങ്ങളുടെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

‘കൊറോണ പേപ്പേഴ്‌സ്’, ‘വേല’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ന്‍ നീഗം അവതരിപ്പിക്കുന്നു.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തില്‍ ‘പ്രൊട്ടക്ട്, സേര്‍വ്, സര്‍വൈവ്’ എന്ന ടാഗ് ലൈന്‍ നല്‍കി ഒരുക്കുന്ന ‘ദൃഢം’, ഇഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്,
ജീത്തു ജോസഫ് (ബെഡ് ടൈം സ്‌റ്റോറീസ്) എന്നിവര്‍ ചേര്‍ന്ന് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നു.

മുകേഷ് ആര്‍. മേത്ത സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു.
ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

എഡിറ്റര്‍- വിനായക്, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അമരേഷ് കുമാര്‍, വസ്ത്രാലങ്കാരം- ലേഖാ മോഹന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പര്‍മേശ്വരന്‍, മേക്കപ്പ്- രതീഷ് വിജയന്‍, സ്റ്റണ്ട് സൂപ്പര്‍വിഷന്‍- ടോണി മാഗ്വിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കറ്റീന ജീത്തു, സ്റ്റില്‍സ്- നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍- ടെന്‍ പോയിന്റ്, പി ആര്‍ ഒ- എ എസ് ദിനേശ്.
Online PR – CinemaNewsAgency.Com

 

Post Your Comments Here ( Click here for malayalam )
Press Esc to close