
മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം ‘ഡെസ്റ്റിനി’ പ്രദര്‍ശനത്തിനൊരുങ്ങുന്നു.
നവനീത് കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രജനി രാജശേഖരന്‍ നായര്‍ നിര്‍മ്മിച്ച് സന്തോഷ് മസ്താന്‍, കിഷോര്‍ ആനകോട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നു.
തന്റെ മുന്‍കാല മോശം പ്രവര്‍ത്തികളില്‍ പശ്ചാത്തപിക്കുന്ന സി ഐ ജയശീലനെന്ന പോലീസുദ്യോഗസ്ഥന്റെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാവഴികളുടെ ആദ്യകഥ.
കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നരേന്ദ്രനാഥിന്റെ ശിഥിലമായിപ്പോയ കുടുംബബന്ധത്തെ അതിനു വഴിയൊരുക്കിയവര്‍ തന്നെ കുട്ടിയോജിപ്പിക്കുന്നതിലൂടെ തിരിച്ചറിവിന്റെയും തെറ്റുതിരുത്തലിന്റെയും മഹത്തായ സന്ദേശമൊരുക്കുന്ന രണ്ടാമത്തെ കഥ.
അനാഥനായ കലാകാരന്‍ ശന്തനുവും മെയ്ഫ്‌ളവറും തമ്മിലുള്ള കടുത്ത പ്രണയവും തുടര്‍ന്നുണ്ടാകുന്ന ദാരുണമായ അന്ത്യവും വരച്ചുകാട്ടുന്ന മൂന്നാമത്തെ കഥ.
പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തില്‍ രാജശേഖരന്‍ നായര്‍, ബിജു കലാവേദി, ബിജുലാല്‍ പോത്തന്‍കോട്, പ്രദീപ് രാജ്, എമില്‍, അര്‍ച്ചന ദേവി, ആര്‍ച്ച എസ് നായര്‍, നജീന ആലംകോട്, കവിത തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണ, കിഷോര്‍ ആനാകോട് എന്നിവരും ഛായാഗ്രഹണം മനു ഗോകുലും ബിജുലാല്‍ പോത്തന്‍കോടുമാണ്. മേക്കപ്പ്- വിധു ബാബു, ആര്‍ട്ട്- അജി ഏഴാം മൈല്‍, എഡിറ്റിംഗ്- വി എസ് സജി, ബിനു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അജയ്‌ഘോഷ് പരവൂര്‍, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.
Online PR – CinemaNewsAgency.Com