ഡെസേര്‍ട്ട് ട്രെക്കേഴ്‌സ് എന്റര്‍ടൈയ്ന്‍മെന്റ്‌സ് സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്തു

ഡെസേര്‍ട്ട് ട്രെക്കേഴ്‌സ് എന്റര്‍ടൈയ്ന്‍മെന്റ്‌സ് സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്തു

ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ഡെസേര്‍ട്ട് ‘ട്രെക്കേഴ്‌സ് എന്റര്‍ടൈയ്ന്‍മെന്റ്‌സ്’ സ്റ്റുഡിയോയുടെ ഉല്‍ഘാടനം പ്രശസ്ത സംവിധായകനും നടനുമായ എം എ നിഷാദ് നിര്‍വഹിച്ചു.

ചലച്ചിത്ര താരങ്ങളായ മെറീന മൈക്കിള്‍, ബാലാജി ശര്‍മ, തെസ്‌നി ഖാന്‍, ഹുസൈന്‍ കോയ, ഷാജി കൂനന്മാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസ് വരാപ്പുഴ, ബബിന്‍ ബാബു, (അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്, മാജിക്ക് ഫ്രെയിംസ്) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സ്റ്റുഡിയോ ഫ്‌ളോര്‍, ഗ്രീന്‍ മാറ്റ് ഫ്േളാര്‍, റീല്‍സ്, പോഡ്കാസ്റ്റ്, ഇന്റര്‍വ്യൂസ് എന്നീ സൗകര്യങ്ങള്‍ ഈ സ്റ്റുഡിയോവില്‍ ഒരുക്കിയിട്ടുണ്ട്.

ദുബായ് ആസ്ഥാനമായിട്ടുള്ള ഈ സ്ഥാപനത്തിന്റ എറണാകുളം ഓഫീസ് കലൂര്‍ പീടിയ്ക്കല്‍ റോഡിലുള്ള ഒഎസ്എം ബില്‍ഡിംഗിലാണ് പ്രവര്‍ത്തിക്കുന്നത്.

ഡെസേര്‍ട്ട് ട്രെക്കേഴ്‌സ് എന്റര്‍ടൈയ്ന്‍മെന്റ്‌സിനൊപ്പം ഡെസേര്‍ട്ട് ട്രെക്കേഴ്‌സ് ഹോളിഡേയ്‌സിന്റെ ട്രാവല്‍ ഏജന്‍സിയുടെ സേവനവും ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അല്‍ജോ ജോസഫ് അറിയിച്ചു.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close