
രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയിലും സമീപ നഗരങ്ങളിലും ദീപാവലി ആഘോഷത്തിന് പടക്കങ്ങള്‍ വില്‍ക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. നവംബര്‍ ഒന്നുവരെ രാജ്യ തലസ്ഥാന മേഖലയില്‍ പടക്കങ്ങളോ കരിമരുന്ന് പ്രയോഗങ്ങളോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ വായുമലിനീകരണം തടയുന്നതിനാണ് പടക്കങ്ങള്‍ക്ക്? നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പടക്കങ്ങള്‍ വില്‍ക്കുന്നതിന് 2016 നവംബറില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്?തംബറില്‍ കോടതി പിന്‍വലിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം നവംബര്‍ ഒന്നു വരെ വിലക്ക് തുടരും.
കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെടുകയും വിമാനസര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു.