‘ഡാന്‍സാഫി’ല്‍ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈന്‍ ടോം ചാക്കോ

‘ഡാന്‍സാഫി’ല്‍ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈന്‍ ടോം ചാക്കോ

കോഴിക്കോട്: രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിന്റെ പുതുമയിലുമായി ഷൈന്‍ ടോം ചാക്കോ അരങ്ങ് തകര്‍ക്കുന്ന ചിത്രമാണ് ‘ഡാന്‍സാഫ്’.
ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കോഴിക്കോട്ടെ മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

ലഹരിക്കെതിരായി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രൂപീകരിച്ച ഒരു വിഭാഗമാണ് ‘ഡാന്‍സാഫ്’.

ഇവിടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കുന്ന ‘ഡാന്‍സാഫ്’ വിഭാഗത്തിന്റെ സുപ്രീം ഓഫീസറായിട്ടാണ് ഷൈന്‍ ടോം ചാക്കോ ഈ ചിത്രത്തില്‍ എത്തുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വാധീനവും, കൗതുകവുമുള്ള ഒരു നടനാണ് ഷൈന്‍ ടോം ചാക്കോ. അത് പരമാവധി ആകര്‍ഷകമാംവിധം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നീതി നിര്‍വ്വഹണത്തിനായി എന്‍കൗണ്ടര്‍ രീതി നടപ്പിലാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥന്റെ ചോരത്തിളപ്പുകള്‍ ഷൈന്‍ ടോം ചാക്കോയിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുവാനുള്ള ശ്രമമാണ് ഹരിദാസ് ഈചിത്രത്തിലൂട ശ്രമിക്കുന്നത്.

എന്‍.വി.പി. ക്രിയേഷന്‍സ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മുഹമ്മദ് ഷാഫി, കപില്‍ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഉണ്ണി ലാലു, അരുണ്‍ (ഫോര്‍ ദി പീപ്പിള്‍ ഫെയിം), ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ജിയോ ബേബി, സൂര്യാകൃഷ്, (പൊങ്കാല ഫെയിം) ജെയ്‌സ് ജോസ്, നവാസ് വള്ളിക്കുന്ന്, പ്രശസ്ത സോഷ്യല്‍ മീഡിയാ താരം ജീവാ ജോസഫ്, രലുനാഥ് പലേരി, ജയേഷ് പുന്നശ്ശേരി, അങ്കിത് സതീഷ് നമ്പ്യാര്‍, രാഹുല്‍, അമല്‍, സുല്‍ത്താന്‍, അഫ്രിന്‍ കല്ലന്‍, ജെഗില്‍ വില്‍സണ്‍, വിനോദ് ആന്റണി, ചൈത്ര പ്രവീണ്‍, ആതിര പട്ടേല്‍, ആരതി വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ- ഋഷി ഹരിദാസ്, ജിതിന്‍ രാജ് സി, ഛായാഗ്രഹണം- എല്‍ബന്‍ കൃഷ്ണ, എഡിറ്റിംഗ്- കപില്‍ കൃഷ്ണ, കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്പ്- ലാലു കൂട്ടാലിട, കോസ്റ്റ്യൂം ഡിസൈന്‍- അഫ്രിന്‍ കല്ലന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാരാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- നവനീത് കൃഷ്ണ,
സ്റ്റില്‍സ്- ഷിബി ശിവദാസ്, ഡിസൈന്‍- കൊളിന്‍സ് ലിയോഫില്‍, ലൈന്‍ പ്രൊഡ്യൂസര്‍- സജി.കെ. പിള്ള അഞ്ചല്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- ഷമീജ്‌ല കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി.
– വാഴൂര്‍ ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close