
‘ബ്ലാക്ക് ഫോറസ്റ്റ്’, ‘അങ്ങു ദൂരെ ഒരു ദേശത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ‘ദൈവത്താന്‍ കുന്ന്’ എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
കാലാകാലങ്ങളായി മനുഷ്യന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്.
പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രം കൂടിയാണിത്.
സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദിനേശ് പ്രഭാകര്‍ നായകനാവുന്നു.
സോമു മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിന്‍സി, മാസ്റ്റര്‍ അര്‍ണ്ണവു, മാസ്റ്റര്‍ മുന്ന, ബേബി ദേവിക, ലിബിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
രചന- ശ്രീ പാര്‍വതി, ഛായാഗ്രഹണം- രാജേഷ് പീറ്റര്‍, മേക്കപ്പ്- പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റ്യൂംസ്- ഇന്ദ്രന്‍സ് ജയന്‍, എഡിറ്റിങ്- വി സാജന്‍, സംഗീതം- മോഹന്‍ സിതാര, ബാക്ക്ഗ്രൗണ്ട് മ്യൂസിക്- ബിജിബാല്‍, ഗാനരചന- അന്‍വര്‍ അലി, സ്മിത പിഷാരടി, സ്റ്റില്‍സ്- ഹാരിസ് കാസിം, കല- ജി ലക്ഷ്മണ്‍ മാലം, അസോസിയേറ്റ് ഡയറക്ടര്‍- അനൂപ് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍- ബോസ് മാലം.
സെപ്റ്റംബര്‍ പതിനെട്ടിന് ‘ദൈവത്താര്‍ കുന്ന്’ പ്രദര്‍ശനത്തിനെത്തുന്നു.
Online PR – CinemaNewsAgency.Com