നിജില്‍ ഡി കാന്റെ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ‘സിന്‍ഡ്രല്ല’ ശ്രദ്ധ നേടുന്നു

നിജില്‍ ഡി കാന്റെ സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രം ‘സിന്‍ഡ്രല്ല’ ശ്രദ്ധ നേടുന്നു

നിര്‍മ്മാണത്തിലും അവതരണത്തിലും വ്യത്യസ്തമായ പരീക്ഷണങ്ങളുമായി സ്വതന്ത്ര സിനിമാ സംവിധായകന്‍ നിജില്‍ ഡി കാന്‍ ഒരുക്കിയ ‘സിന്‍ഡ്രല്ല’ (CYNDERELLA) എന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. എഐ സാങ്കേതികവിദ്യയും യഥാര്‍ത്ഥ അഭിനയവും (Real Performance) 50/50 എന്ന അനുപാതത്തില്‍ സമന്വയിപ്പിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. 50 ശതമാനത്തോളം എഐ സാങ്കേതികവിദ്യയുടെ സഹായത്തോയൊണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പെയിന്റിംഗ് തൊഴിലാളിയായ നിജില്‍ ഡി കാന്റെ പുതിയ പരീക്ഷണാത്മക ചിത്രമാണ് ഇപ്പോള്‍ യൂട്യൂബില്‍ ജനശ്രദ്ധ നേടുന്നത്.
ജീവനമാര്‍ഗ്ഗത്തിനായി പെയിന്റിംഗ് ജോലി ചെയ്യുന്നതിനൊപ്പം 2011 മുതല്‍ പരീക്ഷണാത്മക ഹ്രസ്വചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന വ്യക്തിയാണ് നിജില്‍ ഡി കാന്‍.
2016ല്‍ ‘റിജക്റ്റഡ് തോട്ട്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്’ എന്ന ആശയത്തിന് തുടക്കമിട്ട ഇദ്ദേഹം, നാടകങ്ങളിലും ഡസനിലേറെ സിനിമകളില്‍ ചെറിയ വേഷങ്ങളിലും ആര്‍ട്ട് വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിപരമായ ചില സാഹചര്യങ്ങള്‍ കാരണം ക്രീയേറ്റീവ് ആയുള്ള വര്‍ക്‌സ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് നിജില്‍ ഈ പുതിയ പരീക്ഷണം പൂര്‍ത്തിയാക്കിയത്.

എഐ സാങ്കേതികവിദ്യയെ സിനിമയ്ക്ക് ഒരു ബദലായി കാണാതെ, സിനിമാ നിര്‍മ്മാണത്തിന്റെ മറ്റൊരു ഉപകരണമായി ഉപയോഗപ്പെടുത്തുകയാണ് ഇതില്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമൊഴികെ ബാക്കി ആറ് കഥാപാത്രങ്ങളുടെ ശബ്ദവും എഐയുടെ സഹായത്തോടെ വ്യത്യസ്ത ഭാവങ്ങളില്‍ നിജില്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ കാലത്തെ മിമിക്രി അനുഭവ പരിചയമാണ് ഇതിന് സഹായകരമായത്.

മഴ, നിശബ്ദത, മികച്ച സൗണ്ട് ഡിസൈന്‍, ആമ്പിയന്‍സ് എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് ഈ ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ രാത്രി സമയങ്ങളില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിച്ചോ ബിഗ് സ്‌ക്രീന്‍ ടിവിയിലോ ചിത്രം കാണുന്നതാണ് മികച്ച തിയേറ്റര്‍ അനുഭവം നല്‍കുക എന്ന് സംവിധായകന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്റ്റാന്‍ലി കുബ്രിക്, പി. പത്മരാജന്‍, എം. നൈറ്റ് ശ്യാമളന്‍ തുടങ്ങിയ പ്രഗത്ഭരായ ചലച്ചിത്രകാരന്മാരാണ് തന്റെ പ്രധാന പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ അഭിനിവേശം പിന്തുടരാന്‍ പരിപൂര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കായി കാത്തിരിക്കേണ്ടതില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ലഭ്യമായ മാധ്യമങ്ങള്‍ ഉപയോഗിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്.’ എന്നാണ് നിജിലിന്റെ പക്ഷം.

‘Rejected Thoughts Entertainments’ എന്ന യൂട്യൂബ് ചാനലിലൂടെ ചിത്രം ഇപ്പോള്‍ കാണാം.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close